ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ലോക്ക് ഡൗണിൽ വ്യാപാരം നിർത്തിയത് 20,000 പേർ

ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനവ്യാപകമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടപ്പോൾ ജിഎസ്ടി നൽകുന്ന 20,000 കച്ചവടക്കാർ വ്യാപാരം നിർത്തിയതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പത്തിലേറെ വ്യാപാരികൾ ജീവനൊടുക്കി. സംസ്ഥാനത്ത് 14 ലക്ഷത്തോളം വ്യാപാരികളാണ് ഉളളത്. ഒരു വർഷം ജിഎസ്ടി ഇനത്തിൽ 35,000 കോടി രൂപയാണ് ഇവർ സർക്കാരിന് നൽകുന്നത്.ലോക്ക്ഡൗണിനെ തുടർന്ന് 2000 കോടിയുടെ സ്‌റ്റോക്ക് നശിച്ചു.

സ്വർണ്ണ വിലയിൽ വൻ കുതിപ്പ്: ഇന്ന് പവന് 36,120

സംസ്ഥാനത്ത് സ്വർണ്ണവില 36,000 കടന്നു. വ്യാഴാഴ്ച പവന്റെ വിലയിൽ 200 രൂപയാണ് കൂടിയത്. ഇതോടെ 36,120 രൂപയായി പവന്റെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 4515 രൂപയായി കഴിഞ്ഞ ദിവസം പവന്റെ വില 35,920രൂപയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 1200 രൂപയാണ് വർധിച്ചത്. അതേ സമയം ആഗോള വിപണിയിൽ സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.

സെൻസെക്‌സ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,800 ന് മുകളിൽ

ആഗോള വിപണികളെ അതിജീവിച്ച് രാജ്യത്തെ സൂചികകളിൽ നേട്ടം തുടരുന്നു. സെൻസെക്‌സ് 115 പോയന്റ് ഉയർന്ന് 53,019 ലും നിഫ്റ്റി 19 പോയിന്റ് നേട്ടത്തിൽ 15,873 ലും ആണ് വ്യാപാരം ആരംഭിച്ചത്. മികച്ച പാദ ഫലം പുറത്തുവിട്ടതിനെ തുടർന്ന് ഇൻഫോസിസിന്റെ ഓഹരി വിലയിൽ ഒരു ശതമാനത്തോളം കുതിപ്പുണ്ടായി. തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിന് ശേഷം കിറ്റക്‌സിന്റെ ഓഹരി സമ്മർദ്ദത്തിലായി . അഞ്ച് ശതമാനം നഷ്ടത്തിൽ 195 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ധന വില ഇനിയും കൂടും

പെട്രോൾ,ഡീസൽ വില വീണ്ടും കൂടുമെന്ന് സൂചന.അടിക്കടി ഉണ്ടാക്കുന്ന വർധന വരും നാളുകളിൽ ദുസഹമാകുമെന്ന സൂചനയാണ് എണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ നിന്നും ലഭിക്കുന്നത്. ഒപെക് രാജ്യങ്ങൾ നിലവിലുളള ഉൽപ്പാദന നിയന്ത്രണം തുടരുന്നത് എണ്ണ വിലയിൽ വലിയ കുതിപ്പിന് കാരണമായേക്കും. എണ്ണയുടെ ഡിമാന്റ് വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിതരണ ഞെരുക്കവും യുഎസിലെ ഷേൽ എണ്ണയുടെ ഉൽപാദനം കുറഞ്ഞതും അലോസരം സൃഷ്ടിക്കുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *