പുതിയ കാറാണോ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പുതിയ കാറാണോ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഒരുപാട് സ്വപ്‌നം കണ്ടാണ് നമ്മൾ ഒരു കാർ സ്വന്തമാക്കുന്നത്. സ്വരുക്കൂട്ടി വച്ച പണം ഉപയോഗിച്ചും ലോണെടുത്തും ഒക്കെയാവും നമ്മളിൽ പലരും കാർ വാങ്ങുന്നത് . എന്നാൽ പുതിയ കാർ സ്വന്തമാക്കി കഴിഞ്ഞാൽ പലരും അതൊക്കെ മറന്നുപോകും. ആദ്യത്തെ മാസങ്ങളിൽ കാറിനെ എങ്ങനെ പരിപാലിക്കണം എന്നുള്ള അറിവില്ലായ്മ മൂലമാവും പലരും കാറിനോട് ഇങ്ങനെ പെരുമാറുന്നത്. കാർ വാങ്ങി ആദ്യത്തെ കുറച്ചു നാളുകളിൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യാതിരുന്നാൽ നിങ്ങളുടെ കാറിന് ദീർഘായുസ് ലഭിക്കും.

ഫുൾ ത്രോട്ടിൽ

ഫുൾ ത്രോട്ടിലിൽ സഞ്ചരിക്കുമ്പോൾ പുതിയ എഞ്ചിനിൽ സമ്മർദ്ദം വർദ്ധിക്കുകയും ഇത് ഗുരുതര പ്രശ്നങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യും. കുറേയധികം കിലോമീറ്ററുകൾ ഓടിയതിന് ശേഷമേ പുതിയ കാറുകൾ പൂർണ മികവിലേക്ക് എത്തുകയുള്ളൂവെന്ന് മിക്ക വാഹന നിർമ്മാതാക്കളും വ്യക്തമാക്കുന്നുണ്ട്. അതിനാൽ പുതിയ കാറിൻറെ ആദ്യ 500-1000 കിലോമീറ്ററുകൾ (കാറുകളെ ആശ്രയിച്ച് വ്യത്യാസപ്പെടും) ഫുൾ ത്രോട്ടിലിൽ പായിക്കാതിരിക്കുന്നതാണ് ഉത്തമം.

ക്രൂയിസ് കൺട്രോൾ ഉപയോഗിക്കരുത്

വ്യത്യസ്ത ലോഡുകളുമായി പൊരുത്തപ്പെടാൻ എഞ്ചിന് സാവകാശം വേണമെന്നതിനാൽ ക്രൂയിസ് കണ്ട്രോൾ ആദ്യത്തെ കുറച്ചുനാൾ ഉപയോഗിക്കാതിരിക്കുകയാവും നല്ലത്. കാരണം ക്രൂയിസ് കൺട്രോളിൽ, എഞ്ചിൻ ഒരു നിശ്ചിത ൃുാ ലാണ് സഞ്ചരിക്കുക. മാത്രമല്ല, ഇത്തരം സാഹചര്യത്തിൽ ദീർഘസമയത്തേക്ക് ലോഡിൽ വ്യത്യാസങ്ങളുമുണ്ടാകില്ല. ഇത് കാറിന്റെ എഞ്ചിൻ ഘടനയെ സ്വാധീനിക്കും. അതായത് കുറഞ്ഞ വേഗതയിൽ ഏറെ നേരം ഡ്രൈവ് ചെയ്യുന്നതും അമിത വേഗതയിൽ ഏറെ നേരം ഡ്രൈവ് ചെയ്യുന്നതും പുതിയ കാറിന് അത്ര നല്ലതല്ല.

റെഡ് ലൈൻ കടക്കരുത്

എഞ്ചിനിലും അനുബന്ധഘടകങ്ങളിലും അമിത സമ്മർദ്ദം സംഭവിക്കുമെന്നതിനാൽ ആർപിഎം മീറ്ററിൽ റെഡ് ലൈൻ കടക്കുന്നതും പുതിയ കാറിന് നല്ലതല്ല

അമിത ഭാരം കയറ്റരുത്
പുതിയ കാറിൽ അമിത ഭാരം കയറ്റുന്നതും എഞ്ചിൻ പ്രവർത്തനത്തെ സ്വാധീനിക്കും. റോഡ് സാഹചര്യങ്ങളുമായി പുതിയ എഞ്ചിൻ പൊരുത്തപ്പെടുന്നത് വരെ അമിത ഭാരം കയറ്റാതിരിക്കുന്നതാണ് കാറിന്റെ ഭാവിയ്ക്ക് നല്ലത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *