ആദിവാസി മേഖലകളിൽ ദീർഘദൂര വയർലെസ് കണ്ക്ടിവിറ്റി ഉൾപ്പടെ നാല് പദ്ധതിയുമായി നബാർഡ്

നാൽപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നബാർഡ് സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങൾക്കായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. നാല് നവീന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്്.ആദ്യ പദ്ധതിയെന്ന നിലയിൽ തൃശൂരിൽ പ്രവർത്തിക്കുന്ന കേരള വെറ്ററിനറി ആന്റ് സയൻസസ് സർവകലാശാലയ്ക്ക് 18.50 ലക്ഷം രൂപ ഗ്രാൻഡ് അനുവദിച്ചു. താറാവുകളിൽ ബാക്ടീരിയ മൂലം ഉണ്ടാകുന്ന ‘റൈമെറെളോസിസ്’ രോഗത്തിന് വാക്‌സിൻ കണ്ടെത്താനായാണിത്.

മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ആദിവാസി മേഖലകളിൽ ദീർഘദൂര വയർലസ് കണക്റ്റിവിറ്റി സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് നബാർഡ് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സെന്റർ ഫോർ സോഷ്യൽ കമ്പ്യൂട്ടിംഗിന്റെ സാങ്കേതിക സഹായത്തോടെ മലപ്പുറം ജൻ ശിക്ഷൺ സൻസ്ഥാൻ എന്ന എൻജിഒ വഴിയാണ് പദ്ധതി നടപ്പിലാക്കുക. ഭാവിയിൽ നിലമ്പൂരിലെ ആദിവാസി മേഖലകളിൽ നിന്നുള്ളവർക്ക് നിലമ്പൂരിലെ ജില്ലാ ഗവണ്മെന്റ് ആശുപത്രിയുമായി ടെലി മെഡിസിൻ സേവനങ്ങൾക്ക് ബന്ധപ്പെടാൻ സംവിധാനം ഉപയോഗിക്കാം.

ഔട്ട്‌ബോർഡ് മോട്ടോർ (ഒബിഎം) എൻജിൻ കേടുപാട് തീർക്കൽ ജോലികൾക്കായി മത്സ്യത്തൊഴിലാളികൾക്കായി അനുവദിച്ച 15 ലക്ഷം രൂപയാണ് മൂന്നാമത്തെ പദ്ധതി. 4.50 ലക്ഷം രൂപയുടെ പദ്ധതി സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഫിഷർമെൻ സൊസൈറ്റീസിനാണ് പദ്ധതി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി സൊസൈറ്റി 90 മത്സ്യത്തൊഴിലാളികൾക്ക് ഔട്ട്‌ബോർഡ് മോട്ടോർ എൻജിൻ കേടുപാട് തീർക്കലിൽ പരിശീലനം നൽകും. കാലവർഷത്തിലെ മോശം കാലാവസ്ഥയെ നേരിടാൻ മത്സ്യത്തൊഴിലാളി സമൂഹത്തെ പ്രാപ്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *