കുറഞ്ഞ മുതൽ മുടക്കിൽ വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന സംരംഭങ്ങളിതാ

കുറഞ്ഞ മുതൽ മുടക്കിൽ വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന സംരംഭങ്ങളിതാ

ഓഫീസുകളിലും വീടുകളിലുമൊക്കെ നിത്യേന ഉപയോഗിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ ഉണ്ട്. ഇവയിൽ പലതും അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്നവയാണ്. ഇവയെല്ലാം കുറഞ്ഞ മുതൽ മുടക്കിൽ നമ്മുടെ വീടുകളിലിരുന്ന് ഇത്തരം ഉല്പന്നങ്ങൾ നിർമ്മിക്കാം. അവയിൽ ചിലത് പരിചയപ്പെടാം.

ഇൻസുലേഷൻ ടേപ്പ്

ഇൻസുലേഷൻ ടേപ്പിന് വിപണിയിൽ വളരെയധികം സാധ്യതകൾ ഉണ്ട്. ഇലക്ട്രിക്കൽ മേഖലയിൽ അടക്കം ധാരാളം ആവശ്യങ്ങൾക്ക് ഇൻസുലേഷൻ ടേപ്പ് ഉപയോഗിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽ വരെ വിപണി കണ്ടെത്താൻ കഴിയും. ചെറിയ മുതൽ മുടക്കും ഈ വ്യവസായത്തെ വ്യത്യസ്തമാക്കുന്നു.ഇലക്ട്രിക്ക് ഉൽപ്പന്ന വിതരണക്കാരുമായി സഹകരിച്ച് വിൽപ്പന നടത്താം. അടുത്തുളള ഷോപ്പുകൾ വഴിയും വിപണി കണ്ടെത്താം.

സ്റ്റീൽ സ്‌ക്രബറുകൾ

കുറഞ്ഞ മുതൽ മുടക്കിൽ വീട്ടിൽ തന്നെ ആരംഭിക്കാൻ കഴിയുന്ന ചെറുകിട സംരംഭമാണ് സ്റ്റീൽ സ്‌ക്രബർ നിർമ്മാണവും വിതരണവും. വീടുകളിലെല്ലാം തന്നെ പാത്രങ്ങൾ വൃത്തിയാക്കുന്നതിനായി സ്റ്റീൽ സ്‌ക്രബറുകൾ ഉപയോഗിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ നല്ല വിപണി ലഭിക്കുമെന്നത് ഉറപ്പാണ്. ചെറിയ ഷോപ്പുകൾ വഴി വിൽപ്പനയ്ക്ക് എത്തിക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *