ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വർണ്ണ വില ഉയർന്നു: പവൻ വില 36,000 ത്തിലേക്ക്

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഉയർന്നു. പവന്റെ വില 80 രൂപ കൂടി 35,920 രൂപയിലെത്തി. ഗ്രാമിന് 4490 രൂപയാണ് . 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയോളം ആണ് പവന്റെ വില വർധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 0.19 ശതമാനം ഉയർന്ന് 47,980 രൂപയിലെത്തി.

ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം: കിറ്റെക്‌സ് കുതിക്കുന്നു

ഓഹരി സൂചികകൾ ഇന്ന് നഷ്ടത്തോടെയാണ് ആരംഭിച്ചത്. ചൊവ്വാഴചയിലെ നേട്ടം നിലനിർത്താനാകാതെ വിപണി വീണ്ടും നഷ്ടത്തിലായി. സെൻസെക്‌സ് 85 പൊയിന്റ് നഷ്ടത്തിൽ 52,682 ലും നിഫ്റ്റി 23 പോയിന്റ് താഴ്ന്ന് 15, 800 ലുമാണ് വ്യാപാരം ആരംഭിച്ചത്. കിറ്റക്‌സ് ഓഹരിയിൽ ബുധനാഴ്ചയും കുതിപ്പുണ്ടായി. വ്യാപാരം ആരംഭിച്ച ഉടനെ ഓഹരി വില 10 ശതമാനം ഉയർന്ന് 204 രൂപയിലെത്തി. ബജാജ് ഓട്ടോ, നെസ് ലെ ,എസ്ബിഐ, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിൻസർവ്, ടാറ്റാസ്റ്റീൽ, ഭാരതി എയർടെൽ,ടൈറ്റാൻ,ഇൻഡസിൻഡ് ബാങ്ക് ,ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൽആൻഡ്ടി ,ടെക് മഹീന്ദ്ര,എച്ച്‌സിഎൽടെക്, ടിസിഎസ്, സൺ ഫാർമ, പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, എൻടിപിസി, ഡോ. റെഡ്ഡീസ് ലാബ്, ഐടിസി. ഏഷ്യൻ പോയിന്റ്‌സ്, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവ ഓഹരികൾ നേട്ടത്തിലുമാണ്. മെറ്റൽ, ഐടി സൂചികകളിൽ നേട്ടത്തിലും എഫ്എംസിജി, ഓട്ടോ സൂചികളിൽ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

ഡെയ്‌സി ചിറ്റലപ്പിളളി സിസ്‌കോ ഇന്ത്യ മേധാവി

സിസ്‌കോ ഇന്ത്യ, സാർക് മേഖല പ്രസിഡന്റായി മലയാളിയായ ഡെയ്‌സി ചിറ്റിലപ്പിളളി ഓഗസ്റ്റ് 31 ന് ചുമതലയേൽക്കും. ഇന്റർനെറ്റ് സാങ്കേതിക വിദ്യ, നെറ്റ് വർക്കിങ്ങ് സ്ഥാപനമായ സിസ്‌കോയുടെ ഇന്ത്യയിലെ ആദ്യ വനിത മേധാവിയാണ്. നിലവിൽ ഡിസ്‌കോ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ഓഫിസ് എംഡിയാണ്. തിരുവന്തപുരം സ്വദേശി എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന ദേവസി ചിറ്റിലപ്പിളളിയുടെയും മേരിയുടെയും മകളാണ്.

വിൽപ്പന കുറഞ്ഞതോടെ കവറിൽ കൂടുതൽ പാലുമായി മിൽമ

പാൽവിൽപ്പന കുറഞ്ഞതോടെ പാക്കറ്റ് പാലിന്റെ അളവ് കൂട്ടി മിൽമ. മാർക്കറ്റിൽ പിടിച്ചു നിൽക്കുന്നതിന്റെ ഭാഗമായാണ് മിൽമ പാലിന്റ് അളവ് കൂട്ടിയത്. ലോക്ഡൗണിനെ തുടർന്നുളള പാൽ വിൽപ്പന മൂലമുളള പ്രതിസന്ധി മറികടക്കാനാണ് നടപടി. മലബാർ, എറണാകുളം മേഖലകളിൽ ആവശ്യക്കാർ കൂടുതലുളള ഇനം പാക്കറ്റ് പാലിന്റെ അളവും വിലയം നാല് മുതൽ അഞ്ച് ശതമാനം വരെ വർധിപ്പിച്ചു. തിരുവനന്തപുരം മേഖലയിലും നടപ്പാക്കും. ഇതു വഴി പാൽ വിൽപ്പനയിൽ അഞ്ച് ശതമാനം വർധവാണ് പ്രതീക്ഷിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *