വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ എസ്ബിഐ നൽകുന്ന മുന്നറിയിപ്പ്

വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ എസ്ബിഐ നൽകുന്ന മുന്നറിയിപ്പ്

പല രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് ഇന്ന് ബാങ്കുകളും സാമ്പത്തീക സ്ഥാപനങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അക്കൗണ്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തീക വിവരങ്ങളും നഷ്ടപ്പെടാനുള്ള സാധ്യതകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).
ഇത്തരത്തിൽ ഒരു വ്യക്തിയുടെ വിലയേറിയ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാനുള്ള ചില സുരക്ഷാ മുൻകരുതലുകളാണ് എസ്ബിഐ ഉപയോക്താക്കളുമായി പങ്കുവയ്ക്കുന്നത്.

സുരക്ഷിതമല്ലാത്ത പ്ലാറ്റ്ഫോമുകളിൽ നിന്നും അപ്ലിക്കേഷനുകൾ ഡൗൺ ലോഡ് ചെയ്യാൻ പാടില്ല എന്ന് എസ്ബിഐ മുന്നറിയിപ്പ് നൽകുന്നു. അപരിചിതരായ വ്യക്തികളുടെ ഉപദേശം കേട്ട് ഒരു അപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യാൻ പാടില്ല. അവ ഉപയോഗിച്ച് നിങ്ങളുടെ ഒടിപി, പിൻ, സിവിവി തുടങ്ങിയ കാര്യങ്ങൾ ചോർത്തുന്നതിനുള്ള സാധ്യതകളുണ്ട്.

വാട്സാപ്പിലൂടെ വരുന്ന വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകാതിരിക്കുക. സംശയമുള്ള ലിങ്കുകളിൽ ഒന്നും കയറാതിരിക്കുക. പ്ലോസ്റ്റോറിൽ നിന്ന് മാത്രം അപ്ലിക്കേഷനുകൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക. പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിച്ച് ഓൺലൈനായി യാതൊരു സാമ്പത്തീക ഇടപാടുകളും നടത്താതിരിക്കുക. പൊതു ഇടങ്ങളിലെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഓൺലൈൻ പണ ഇടപാടുകൾ നടത്താതിരിക്കുക.

ബാങ്കിൽ നിന്നെന്ന വ്യാജേന നിങ്ങളെ തേടിയെത്തുന്ന ഫോൺ കോളുകൾ സംശയദൃഷ്ടിയോടെ മാത്രം നോക്കിക്കാണുക. ഫോണിലൂടെയോ ഇമയെിൽ വാട്സാപ്പ് സന്ദേശങ്ങളിലൂടെയോ അക്കൗണ്ട് വിവരങ്ങൾ അന്വേഷിച്ചാൽ അവ നൽകാതിരിക്കുക. അക്കൗണ്ട് വിവരങ്ങളോ പിൻ നമ്പറുകളോ ഒടിപി നമ്പറോ ചോദിച്ച് ബാങ്കിൽ നിന്ന് ഒരിക്കലും നിങ്ങളെ ഫോണിൽ ബന്ധപ്പെടില്ല എന്ന് എപ്പോഴും ഓർക്കുക.

അക്കൗണ്ടിൽ നിങ്ങളുടെ അറിവോടെയല്ലാതെ എന്തെങ്കിലും ഇടപാടുകൾ നടന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടനെ ബാങ്കിൽ അറിയിക്കുക. ബാങ്ക് നിർദേശിക്കുന്ന പക്ഷം ആവശ്യമെങ്കിൽ പോലീസിലും പരാതി നൽകുക. വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പാസ് വേർഡ് യൂസർനെയിം എന്നിവ നിശ്ചിത ഇടവേളകളിൽ മാറ്റിക്കൊണ്ടിരിക്കാം. ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തീക വിവരങ്ങളും ഒപ്പം അക്കൗണ്ടിലെ പണവും നമുക്ക് സുരക്ഷിമാക്കാ

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *