പതഞ്ജലി റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രസ്റ്റിന് അഞ്ച് വര്‍ഷത്തേക്ക് ആദായ നികുതിയില്‍ ഇളവ്

പതഞ്ജലി റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രസ്റ്റിന് അഞ്ച് വര്‍ഷത്തേക്ക് ആദായ നികുതിയില്‍ ഇളവ്

ദില്ലി: പതഞ്ജലി റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രസ്റ്റിന് അഞ്ച് വര്‍ഷത്തേക്ക് ആദായ നികുതിയില്‍ ഇളവ് നല്‍കി ആദായാ നികുതി വകുപ്പ്. സ്ഥാപനത്തെ റിസര്‍ച്ച് അസോസിയേഷനായി പരിഗണിച്ചാണിത്. ആദായ നികുതി നിയമം 1961 ലെ വകുപ്പുകള്‍ പ്രകാരമാണ് ഇളവ്. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ 2027-28 സാമ്പത്തിക വര്‍ഷം വരെയാണ് നികുതിയിളവ് ലഭിക്കുക.

ആയുര്‍വേദത്തെ ലോകമാകെ വ്യാപിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഗവേഷണങ്ങള്‍ സംഘടിപ്പിക്കുന്നതെന്നാണ് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവും ചെയര്‍മാന്‍ ആചാര്യ ബാലകൃഷ്ണയും പറയുന്നത്.

ഈ ലക്ഷ്യം മുന്‍നിര്‍ത്തി സ്ഥാപനത്തില്‍ പതഞ്ജലി ഗ്രൂപ്പ് വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇരുവരും അവകാശപ്പെടുന്നു. ലോകോത്തര റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും ഇവിടെ ഏറ്റവും മികച്ച ഗവേഷകരുടെ പങ്കാളിത്തതോടെ ആയുര്‍വേദത്തില്‍ വലിയ മാറ്റം കൊണ്ടുവരികയുമാണ് ലക്ഷ്യമെന്നും ഇരുവരും പറയു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *