ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

കോഴിവില വർധിച്ചു

സംസ്ഥാനത്ത് കോഴിവിലയിൽ വർധനവ്. കിലോഗ്രാമിന് 150 രൂപ മുതൽ 160 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ഇന്നലെ എറണാകുളത്തും തിരുവനന്തപുരത്തും 150 രൂപയും കോഴിക്കോട് 160 രൂപയുമാണ് വില. കുടുംബശ്രീയുട സഹകരണത്തോടെ ഉൽപ്പാദിപ്പിക്കുന്ന കേരള ചിക്കന് ഇന്നലെ 129 രൂപയായിരുന്നു. കർഷകസമരവും, തമിഴ്‌നാട്ടിലെ കോവിഡ് വ്യാപനവും കേരളത്തിൽ ചിക്കൻ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹാച്ചറികളിൽ നിന്നും കോഴിക്കുഞ്ഞുങ്ങളുടെ വരവ് കുറഞ്ഞതും, ഉൽപ്പാദന ചെലവ് കൂടിയതുമാണ് വില കൂടാൻ കാരണം.

കേബിൾ നയം ഉദാരവൽക്കരിച്ചു

സ്‌കൂൾ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് ഇന്റർനെറ്റ് ലഭ്യതയ്ക്കായി സംസ്ഥാന സർക്കാർ ഫൈബർ ഓപ്റ്റിക് കേബിൾ നയം ഉദാരവൽക്കരിച്ചു. കേബിൾ ഇടാൻ വൈദ്യുത പോസ്റ്റുകൾ അനുവദിക്കുന്നതിലെ കാലതാമസം പരിഹരിക്കാൻ ഊർജ്ജവകുപ്പ് പ്രത്യേക നയം തന്നെ വിജ്ഞാപനം ചെയ്തു. ഇനി സേവന ദാതാവ് അപേക്ഷിച്ച് 30 ദിവസത്തിനകം അനുമതി ലഭിക്കും.

സ്വർണ്ണ വില വർധിച്ചു: ഇന്ന പവന് 35,840

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർധിച്ചു. ചൊവ്വാഴ്ച പവന്റെ വില 120 രൂപ കൂടി 35,840 ആയി. ഗ്രാമിന് 15 രൂപ കൂടി 4480 രൂപയായി. 35,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 12 ദിവസത്തിനിടെ 640 രൂപയുടെ വർധനവാണ് സ്വർണ്ണത്തിന് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില നേരിയ തോതിൽ വർധിച്ച് ട്രോയ് ഔൺസിന് 1,807.22 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണ്ണത്തിൽ പ്രതിഫലിച്ചത്.

ഓഹരി വിപണി സൂചികകളിൽ ഉണർവ്

ഓഹരി വിപണിയിൽ മിച്ചനേട്ടത്തോടെ തുടക്കം. സെൻസക്‌സ് 237 പോയിന്റ് നേട്ടത്തിൽ 52,609 ലും നിഫ്റ്റി 78 പോയന്റ് ഉയർന്ന് 15,750ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, എച്ചഡിഎഫ്‌സി, ടാറ്റാ സ്റ്റീൽ എന്നിവ നേട്ടത്തിലാിരുന്നു. ടെക് മഹീന്ദ്ര, എച്ച്.സിഎൽ ടെക്, ബജാജ് ഫിൻസർവ് ,ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് തുടങ്ങിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *