25,000 രൂപയിൽ താഴെ മുതൽമുടക്കിൽ ചെയ്യാവുന്ന ലാഭകരമായ ബിസിനസ്സുകൾ

25,000 രൂപയിൽ താഴെ മുതൽമുടക്കിൽ ചെയ്യാവുന്ന ലാഭകരമായ ബിസിനസ്സുകൾ

വലിയ തുക മുടക്കി ബിസിനസ്സ് ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണോ. എങ്കിൽ കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ചില ബിസിനസ്സ് ആശയങ്ങളെയാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. 25,000 രൂപ പോലും ഇത്തരം ബിസിനസ്സുകൾക്ക് ആവശ്യമായി വരില്ല. വിൽപ്പന കൂടുന്നതനുസരിച്ച് നല്ല വരുമാനവും ഉണ്ടാക്കാം. തുടക്കത്തിൽ വീട്ടിൽ ഇരുന്ന തന്നെ ഈ സംരംഭം തുടങ്ങാം.

ബെഡ് ഷീറ്റ്

വീട്ടിൽ ഇരുന്ന് തന്നെ ലാഭകരമായി ചെയ്യാൻ കഴിയുന്ന ബിസിനസ്സാണിത്. തുടക്കത്തിൽ ഓൺലൈൻ ഓർഡറുകൾ അനുസരിച്ച് ബെഡ് ഷീറ്റ് ചെയ്ത് കൊടുക്കാം. ഇത്തരത്തിൽ ഡിസൈൻ മാറ്റുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഉൽപ്പന്നങ്ങൾ മൊത്തമായി കുറഞ്ഞ നിരക്കിൽ നിർമ്മാതാക്കളിൽ നിന്നും നേരിട്ട് വാങ്ങിക്കാം. അതു കൊണ്ട് തന്നെ ആദ്യ ഘട്ടത്തിൽ വലിയ മുതൽ മുടക്കൊന്നും ഈ സംരംഭത്തിന് ആവശ്യമില്ല. വളരെ ലാഭകരമായി കൊണ്ടു പോകാൻ സാധിക്കുകയും ചെയ്യും. ബെഡ്ഷീറ്റുകൾക്ക് പേരു കേട്ട പാനിപ്പറ്റ്,ജയ്പൂർ,ദില്ലി, സൂററ്റ്, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഇവ നേരിട്ട് വാങ്ങാം. കോവിഡ് വ്യാപനം നിൽനിൽക്കുന്നതിനാൽ ഇന്ത്യമാർട്ട് പോലുളള സൈറ്റുകളിലൂടെയും നിർമ്മാതാക്കളുമായി ബന്ധപ്പെടാം. ഗുണമേന്മയുളള ഉൽപ്പന്നങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പും, ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക് പേജുകൾ വഴിയും പ്രചരിപ്പിച്ച് ഓർഡർ നേടാം

സുഗന്ധവ്യജ്ഞനം

സുഗന്ധവ്യജ്ഞനം നമ്മുടെ നാട്ടിൽ നല്ല വിപണി ഉളള ബിസിനസ്സാണ്. ചിക്കൻമസാല, എഗ്ഗ് മസാല, സാമ്പാർ പൊടി, രസം കൂട്ട് എന്നീ പൗഡറുകൾക്കും നല്ല വിപണിയുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം മസാലക്കൂട്ടുകൾ ഉണ്ടാക്കുന്ന കമ്പനിയുമായി സഹകരിക്കാവുന്നതാണ്. ഏലം, കുരുമുളക്, തക്കോലം ,കറുവപ്പട്ട, ഗ്രാമ്പു എന്നിവയെല്ലാം പ്രത്യേകം പായ്ക്കുകളിലായി വിപണിയിൽ എത്തിക്കാം. ചെറുകിട കർഷകരിൽ നിന്നും മറ്റും ഉൽപ്പന്നം നേരിട്ട് സ്വീകരിച്ച് വിൽപ്പനയ്ക്ക് എത്തിയ്ക്കാവുന്ന രീതിയും അവലംബിക്കാം. കുറഞ്ഞ മുതൽ മുടക്ക് മതിയെന്നതാണ് ഈ ബിസിനസ്സിനെ ആകർഷകമാക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *