മഹീന്ദ്രയുടെ എക്‌സ് യു വി 700 ഓഗസ്റ്റിലെത്തും

മഹീന്ദ്രയുടെ എക്‌സ് യു വി 700 ഓഗസ്റ്റിലെത്തും

രാജ്യത്തെ ആഭ്യന്തര വാഹന നിർമ്മാതാക്കളിൽ പ്രബലരായ മഹീന്ദ്രയുടെ ഏറ്റവും പുതിയ ശ്രേണിയായ എക്‌സ് യു വി 700 അടുത്ത മാസം എത്തുമെന്ന് റിപ്പോർട്ട്. എക്സ്യുവി 500ന് പകരം എക്സ്യുവി 700 അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്രയുടെ പുതിയ ഫ്ളാഗ്ഷിപ്പ് എസ്യുവിയായ എക്സ്യുവി 700നെ ഓഗസ്റ്റ് 15-ന് മഹീന്ദ്ര പ്രദർശനത്തിന് എത്തിച്ചേക്കും.

വാഹനത്തിൻറെ വരവിന് മുന്നോടിയായി നിരവധി ടീസർ ചിത്രങ്ങളും വീഡിയോകളും മഹീന്ദ്ര പുറത്തു വിട്ടിട്ടുണ്ട്. ടീസർ സൂചിപ്പിക്കുന്നത് പ്രകാരം എക്‌സ് യു വി 700 ഉൾപ്പെടുന്ന സെഗ്മെന്റിലെ ആദ്യ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഈ വാഹനം എത്തുന്നത്. മഹീന്ദ്ര കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ അനുസരിച്ച് ഈ വാഹനം സ്മാർട്ട് ഡോറുകളുമായായിരിക്കും വിപണിയിൽ അവതിരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഓട്ടോ ബുസ്റ്റർ ഹെഡ് ലാമ്പ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ നൽകിയേക്കും. ആദ്യമായാണ് എക്‌സ് യു വി 700 ഉൾപ്പെടെയുന്ന എസ്.യു.വി. ശ്രേണിയിൽ സ്മാർട്ട് ഡോറുകൾ നൽകുന്നതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. സ്മാർട്ട് ഡോർ ഹാൻഡിലിന്റെ സഹായത്തോടെ വാഹനം അൺലോക്ക് ചെയ്യുമ്പോഴോ ഡോറിൽ നൽകിയിട്ടുള്ള സെൻസറുകളിൽ സ്പർശിക്കുമ്പോഴോ ഡോർ ഹാൻഡിൽ മുകളിലേക്ക് ഉയർന്ന് വരുന്നത് കാണാം. അതുപോലെ തന്നെ, വാഹനം ലോക്ക് ചെയ്താൽ, അല്ലെങ്കിൽ ഡോർ അടച്ചാൽ ഈ ഹാൻഡിൽ പൂർവ്വ സ്ഥിതിയിൽ ആകും.

ഈ ഏപ്രലിൽ മഹീന്ദ്ര എക്സ്യുവി 700 എസ്യുവി കമ്പനിയുടെ ഇന്ത്യാ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എക്‌സ്‌യുവി 700 ധാരാളം ഫീച്ചറുകളുമായിട്ടാണ് പുറത്തിറങ്ങുക. 2022 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ വിപണിയിൽ വാഹനത്തെ അവതരിപ്പിക്കും. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് നിലവിൽ ഡബ്ല്യു601 എന്ന് കോഡ്നാമം നൽകിയിരിക്കുന്ന പ്രോജക്റ്റ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *