വൈദ്യുതി ഉപഭോഗം ഇനി ടെന്‍ഷനടിപ്പിക്കില്ല:ഉപയോഗിക്കൂ സോള്‍ഗ്ലോയുടെ സോളാര്‍ പവര്‍ പ്ലാന്റ്

വൈദ്യുതി ഉപഭോഗം ഇനി ടെന്‍ഷനടിപ്പിക്കില്ല:ഉപയോഗിക്കൂ സോള്‍ഗ്ലോയുടെ സോളാര്‍ പവര്‍ പ്ലാന്റ്

ഇന്ധന വിലയ്‌ക്കൊപ്പം ജീവിത ചെലവും ഉയരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബില്ലിന് നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. പ്രകൃതി നല്‍കുന്ന സോളാര്‍ ഊര്‍ജ്ജത്തിലേക്ക് എല്ലാവരും മടങ്ങി കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കണമെങ്കില്‍ സോള്‍ ഗ്ലോ പവര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നിങ്ങളെ സഹായിക്കും. ഐസ്ഒ 9001-2015 സര്‍ട്ടിഫൈഡ് ആണെന്നത് മറ്റുളളവയില്‍ നിന്നും സോള്‍ ഗ്ലോയെ വ്യത്യസ്തമാക്കുന്നു.

ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന ഡിസൈനുകളിലും ഫലപ്രദമായ രീതികളിലുമാണ് സോളാര്‍ പവര്‍ പ്ലാന്റ് ചെയ്ത് കൊടുക്കുന്നത്. അതു കൊണ്ട് തന്നെ സോള്‍ഗ്ലോയുടെ ഇതുവരെയുളള ഉപഭോക്താക്കള്‍ വളരെ സംതൃപ്തരാണ്. ആത്മാര്‍ത്ഥയും കഴിവും പുത്തന്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ് സോള്‍ ഗ്ലോയ്ക്ക് പിന്നില്‍ പവര്‍ത്തിക്കുന്നത്. അതു കൊണ്ട് തന്നെ മികച്ച രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം.
സോള്‍ ഗ്ലോ കേരളത്തിലുടനീളം സോളാര്‍ പവര്‍ പ്ലാന്റ് ജോലികള്‍ ചെയ്തു കൊടുക്കുന്നു്. ഗുണനിലവാരമുളള ഉപകരണങ്ങളാണ് സോളാര്‍ പവര്‍ പ്ലാന്റിന്റെ നിര്‍മ്മിതിക്കായി ഉപയോഗിക്കുന്നത്. വിദേശനിര്‍മ്മിതങ്ങളും ഇന്ത്യയില്‍ ഉത്പാദിപ്പിച്ചതുമായ ബ്രാന്‍ഡഡ് ഇന്‍വര്‍ട്ടറുകളും പാനലുകളുമാണ് സോളാര്‍ പവര്‍ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി സോള്‍ ഗ്ലോ ഉപയോഗിക്കുന്നത്. വീടുകളിലും, അപ്പാര്‍ട്ട്മെന്റുകളിലും, വില്ലകളിലും ചെയ്യുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ഷോപ്പുകളിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ചെയ്തു കൊടുക്കുന്നു. വ്യവസായിക അടിസ്ഥാനത്തില്‍ ഇന്‍ഡസ്ട്രികള്‍,ഫാക്ടറികള്‍ എന്നിവയ്ക്കും ചെയ്ത് കൊടുക്കുന്നുണ്ട്. ഇതു കൂടാതെ ആസ്പത്രികളിലും,സ്‌കൂളുകളിലും സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു കൊടുക്കുന്നു.
സോളാര്‍ സ്ട്രീറ്റ് ലൈറ്റുകളും, സോളാര്‍ വാട്ടര്‍ ഹിറ്ററുകളും, സോളാര്‍ ബാറ്ററികളും, സോളാര്‍ വാട്ടര്‍ പമ്പുകളും
സോള്‍ ഗ്ലോയുടെ മറ്റു ഉല്പന്നങ്ങളാണ്.

സേവനങ്ങള്‍

സൈറ്റ് സര്‍വ്വേ, കണ്‍സള്‍ട്ടേഷന്‍, കെ.എസ്.ഇ.ബി അപ്രൂവല്‍ എന്നിവ സോള്‍ ഗ്ലോയിലൂടെ ലഭ്യമാണ്. ഇതു കൂടാതെ പവര്‍ ജനറേഷന്റെ കാല്‍ക്കുലേഷനും പ്ലാനിങ്ങും ചെയ്യുന്നു. ഫലപ്രദമായ രീതിയിലും മിതമായ നിരക്കിലും ഉപഭോക്താക്കള്‍ക്ക് ചെയ്തു കൊടുക്കുന്ന സ്ഥാപനമാണിത്. സുരക്ഷിതമായ മെറ്റീരിയല്‍ വിതരണം എടുത്തുപറയേണ്ട മറ്റൊരു ഘടകം. നിര്‍മ്മാണത്തിലും,ഇന്‍സ്റ്റാളേഷനിലും എംഎന്‍ആര്‍ഇ സവിശേഷതകള്‍ ഉണ്ട്. ഉപഭോക്താക്കള്‍ പറയുന്ന സമയത്ത് ജോലി പൂര്‍ത്തികരിക്കും. ഉപഭോക്താക്കള്‍ക്ക് ഡെമോ കാണാനുളള അവസരവും സോള്‍ ഗ്ലോ ഒരുക്കുന്നു. സോളാര്‍ പാനല്‍ നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്താനും ഇവര്‍ എത്തുമെന്നതിനാല്‍ ആശങ്കയുടെ ആവശ്യമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം ഫോണ്‍: 0484- 2940532, 9847055764
ഇമെയില്‍: oslglowpower@gmail.com, info@oslglowpowers.com
വെബ്സൈറ്റ്: www.oslglowpowers.com
ഫേസ്ബുക്ക് : www.facebook.com/oslglowpowers
ഇന്‍സ്റ്റഗ്രാം : www.instagram.com/oslglowpower

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *