29 രൂപ മാറ്റിവയ്ക്കാനുണ്ടെങ്കിൽ സ്ത്രീകൾക്ക് ഇൻഷുറൻസിനൊപ്പം വരുമാനം നേടാം

29 രൂപ മാറ്റിവയ്ക്കാനുണ്ടെങ്കിൽ സ്ത്രീകൾക്ക് ഇൻഷുറൻസിനൊപ്പം വരുമാനം നേടാം

ലൈഫ് ഇൻഷുറൻസിനൊപ്പം വരുമാനവും നേടാനാവുന്ന ചില പോളിസികൾ എൽഐസികൾ വാഗദാനം ചെയ്യുന്നുണ്ട്. ഇതു പോലെ വനിതകളെ ഉൾപ്പടെ ലക്ഷ്യമിട്ടുളള പോളിസിയാണ് എൽ ഐസി ആധാർ ശില. എൽഐസി ആധാർ ശിലയിലെ ഏറ്റവും കുറഞ്ഞ മെച്യൂരിറ്റി തുക 75,000 രൂപയാണ്. നാല് ലക്ഷം രൂപയാണ് പരമാവധി ലഭിക്കുന്ന തുക. പ്രതിദിനം 29 രൂപ വീതം മാറ്റി വച്ച് പദ്ധതിയിൽ അംഗമാകാം.

എൽഐസി ആധാർ ശില പദ്ധതിയ്ക്ക് കീഴിൽ വനിതകൾക്ക് കുറഞ്ഞത് 10 വർഷം മുതൽ പരമാവധി 20 വർഷം വരെ നിക്ഷേപം നടത്താനാകും. പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ നിക്ഷേപകർക്ക് ആധാർ കാർഡ് ആവശ്യമാണ്. ഉറപ്പുളള റിട്ടേൺ ലഭിക്ുന്ന എൻഡോവ്‌മെന്റ് പോളിസിയാണിത്. താത്പര്യമുളളവർക്ക് എൽഐസി ഏജന്റുമായി ബന്ധപ്പെട്ടോ, അടുത്തുളള ശാഖ വഴിയോ സ്‌കീമിന് കീഴിൽ നിക്ഷേപം നടത്താം.

പോളിസി കാലയളവിൽ ഇൻഷുറൻസ് ഉടമ മരണപ്പെട്ടാൽ തുക നോമിനിയ്ക്ക് ലഭിക്കും. വാർഷിക പ്രീമിയത്തിന്റെ 10 മടങ്ങ് വരെയും അടിസ്ഥാന തുകയും മരിക്കുന്നതു വരെ അടച്ച എല്ലാ പ്രീമിയങ്ങളുടെയും 105 ശതമാനവും ഉൾപ്പടെയാണ് ഈ തുക ലഭിക്കുക. ഇല്ലെങ്കിലും നഷ്ടം ഉണ്ടാകുന്നില്ല. പോളിസി കാലാവധി പൂർത്തിയാകുമ്പോൾ ലോയൽറ്റി ഉൾപ്പടെ നിശ്ചിത തുക നിക്ഷേപകർക്ക് നൽകുന്ന പദ്ധതിയാണിത്. ഇതിൽ നിന്ന് തന്നെ ലോൺ എടുക്കാനുളള സൗകര്യവും ലഭ്യമാണ്.

നിക്ഷേപം നാലു ലക്ഷമാക്കണമെങ്കിൽ വനിത നിക്ഷേപകർ പ്രതിവർഷം 10,959 രൂപ വീതം നിക്ഷേപിക്കണം. 20 വർഷത്തേക്ക് 4.5 ശതമാനമാണ് നികുതിവരിക. ദിവസേന 29 രൂപ വീതം നീക്കി വയ്ക്കാം. പദ്ധതിയ്ക്ക് കീഴിൽ 2,14,696 രൂപയാണ് നിക്ഷേപകർ നൽകുന്നതെങ്കിലും പദ്ധതി മെച്യൂരിറ്റി കാലാവധി പൂർത്തിയാകുമ്പോൾ നാല് ലക്ഷം രൂപ തിരികെ നൽകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *