ഓണ്‍ലൈന്‍ വിതരണ രംഗത്ത് പ്രിയമേറുന്ന ഡെലിവര്‍ ആപ്പ്

ഓണ്‍ലൈന്‍ വിതരണ രംഗത്ത് പ്രിയമേറുന്ന ഡെലിവര്‍ ആപ്പ്

ഓണ്‍ലൈന്‍ വിതരണ രംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്തി മുന്നേറുകയാണ് ഡെലിവര്‍ ആപ്പ്. പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ മാസങ്ങള്‍ക്കുളളില്‍ തന്നെ തിരുവനന്തപുരത്തുകാരുടെ പ്രിയപ്പെട്ട ആപ്പുകളിലൊന്നായി ഡെലിവര്‍ മാറി. 2020 ഒക്ടോബറില്‍ രണ്ട് ചെറുപ്പക്കാരായ സംരംഭകരാണ് ഡെലിവര്‍ ആപ്പ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഹൈനസ്, രാജീവ് ,ജാസര്‍ എന്നിവരാണ് സംരംഭം ആരംഭിക്കുന്നത്. കേരളത്തിലെ ചെറുകിട ബിസിനസ്സുകാരെ കണ്ടെത്തുകയും അവരെയും അവരുടെ ഉല്പന്നങ്ങളെയും ഓണ്‍ലൈനില്‍ കൊണ്ടുവരാന്‍ സാധിക്കുകയും ചെയ്യുന്ന ഇകോമേഴ്സ് പ്ലാറ്റ് ഫോം എന്ന നിലയിലാണ് ഡെലിവര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാലിപ്പോള്‍ ഇത് മാത്രമല്ല കര്‍ഷകരില്‍ നിന്ന് നേരിട്ട് നാടന്‍ പച്ചക്കറികളും പയറു വര്‍ഗ്ഗങ്ങളും നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന മികച്ച പ്ലാറ്റ്ഫോമുകളിലൊന്നായി ഡെലിവര്‍ വളര്‍ന്നു. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകരെ കൂടി പങ്കാളികളാക്കി കൊണ്ടാണ് ഡെലിവര്‍ മുന്നോട്ട് കുതിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. ഓരോ സ്ഥലങ്ങളിലും ഡെലിവറിന് ഒരു പാര്‍ട്‌നര്‍ ഉണ്ടാകും. അയാള്‍ ഒരു സംരംഭകനായിരിക്കുമെന്നതാണ് സവിശേഷത.

ആ പ്രദേശത്തെ വെയര്‍ ഹൗസിലേക്കും സ്റ്റോക്കിലേക്കും നിക്ഷേപം നടത്തുന്നത് ഈ സംരംഭകനായിരിക്കും. നിലവില്‍ തിരുവനന്തപുരത്താണ് പ്രവര്‍ത്തനമെങ്കിലും മറ്റു ജില്ലകളിലേക്ക് കൂടി ഡെലിവറിന്റെ ഓണ്‍ലൈന്‍v വിതരണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. തിരുവനന്തപുരത്ത് 20 വയസ്സുളള യുവ സംരംഭകനായ ജിയോയുടെ ഫ്രഷ് ഇന്നു മായി ചേര്‍ന്നാണ് ഡെലിവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംരംഭകന് ആവശ്യമായ ടെക്‌നോളജി,മാര്‍ക്കറ്റിങ്ങ്,സോഷ്യല്‍ സപ്പോര്‍ട്ടിങ്ങ് തുടങ്ങി എല്ലാ പിന്തുണയും ഡെലിവര്‍ നല്‍കുന്നു.സംരംഭകരെന്ന നിലയില്‍ ഡെലിവറിന്റെ സാരഥികള്‍ ഈ മേഖലയില്‍ കഴിവ് തെളിയിച്ച സീരിയല്‍ എന്റര്‍പ്രിണര്‍മാരാണ്. ഇന്ത്യയിലുടനീളം ഏറ്റവും ഗുണനിലവാരമുളള ഉല്പന്നങ്ങള്‍ ലഭ്യമാകുന്ന സ്ഥലങ്ങളില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് സംസ്ഥാനത്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കാനുളള പദ്ധതിയും ഉണ്ട്. ഇത് എത്രയും പെട്ടന്ന് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും രാജീവ് പറയുന്നു.

ഡെലിവര്‍ ആപ്പിന് നിലവില്‍ പതിനായിരിത്തോളം ഉപഭോക്താക്കളുണ്ട്. പ്രതിദിനം 150ന് മുകളില്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നു. ഗുണനിലവാരമുളള സാധനങ്ങള്‍ കണ്ടെത്തി ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കളിലേക്ക് എത്തുന്നു. പച്ചക്കറിയും ഗ്രോസറിയും ആണ് ആപ്പില്‍ കൂടുതല്‍ വരുന്നതെങ്കിലും കോഴി, ബീഫ് ഫാം കര്‍ഷകരുടെ ഉല്പന്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കൂടക്കീഴില്‍ ലഭ്യമാക്കുന്ന ആപ്പായി ചുരുങ്ങിയ കാലം കൊണ്ടാണ് ഡെലിവര്‍ മാറിയത് പച്ചക്കറികള്‍, പഴങ്ങള്‍, മീറ്റ് , നാടന്‍മുട്ട എന്നിവ തദ്ദേശീയമായ കര്‍ഷകരില്‍ നിന്ന് സഹകരിച്ച് കൊണ്ടാണ് ഡെലിവര്‍ ലഭ്യമാക്കുന്നത് ഇതിന് പുറമെ വമ്പന്‍ ബ്രാന്റുകളുടെ പായ്ക്കറ്റ് ഐറ്റംസും ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് സാധനങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. ഡെലിവറിന്റെ ഉപഭോക്താക്കളില്‍ കൂടുതലും ഓഫീസ് ജോലി ചെയ്യുന്നവരാണ്. ഓര്‍ഡര്‍ ചെയ്യുന്ന ദിവസത്തില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു നല്‍കും. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന സമയത്തായിരിക്കും ഡെലിവറി. ഓണ്‍ലൈനായും, നേരിട്ടും ബില്ല് ചെയ്യാനുളള സൗകര്യമുണ്ട്.

ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ സമയത്തും ഒരു ഓര്‍ഡര്‍ പോലും കാന്‍സല്‍ ചെയ്യാതെ ഉപഭോക്താക്കളിലേക്ക് ഡെലിവര്‍ എത്തി. ഡെലിവറി ആപ്പിന്റെ ഉപഭോക്തൃ സേവനത്തിന് മികച്ച പ്രതികരമാണ് ലഭിക്കുന്നത്. ഗുണമേന്മയില്‍ എന്തെങ്കിലും പ്രശ്നം പറയുകയാണെങ്കില്‍ മാറ്റി നല്‍കുകയോ, പണം തിരിച്ചു നല്‍കുകയോ ചെയ്യുന്നു. പച്ചക്കറികള്‍ കഴുകി വൃത്തിയാക്കി പായ്ക്ക് ചെയ്യുന്നത് വെയര്‍ ഹൗസിലാണ്. വൃത്തിയിലും ഗുണമേന്മയിലും ഒരു പാളിച്ചയും വരാതെയാണ് പായ്ക്കിങ്ങും വിതരണവും. കട്ട് വെജിറ്റബിള്‍സും ഡെലിവര്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. പരമാവധി പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ ഒഴിവാക്കിയുളള വിതരണമെന്നതും ഡെലിവറിനെ പ്രിയങ്കരമാക്കുന്നു. പേപ്പര്‍ ബാഗിലും, കൂടുതല്‍ സാധനങ്ങള്‍ ഉണ്ടെങ്കില്‍ കാര്‍ഡ് ബോര്‍ഡ് ബോക്സിലുമാണ് വിതരണം. കൊല്ലം എറണാകുളം, കോട്ടയം എന്നീ ജില്ലകളിലേക്ക് വിതരണം വ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഡെലിവര്‍.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *