കുറഞ്ഞ ചെലവിൽ ചെയ്യാവുന്ന സംരംഭങ്ങൾ

കുറഞ്ഞ ചെലവിൽ ചെയ്യാവുന്ന സംരംഭങ്ങൾ

നിങ്ങൾ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ… എങ്കിൽ കുറഞ്ഞ ചെലവിൽ ആരംഭിക്കാൻ കഴിയുന്ന നിരവധി സംരംഭക നിങ്ങൾക്ക് ചുറ്റും ഉണ്ട്. ഇത്തരത്തിൽ ചെയ്യാൻ കഴിയുന്ന ചില സംരംഭക ആശയങ്ങളിതാ.

പരസ്യ ഏജൻസി

ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ പരസ്യ ഏജൻസികൾ ആരംഭിക്കാം. ക്ലൈന്റുകളെ കണ്ടെത്തുക എന്നതാണ് പ്രധാനം. കോർപ്പറേറ്റ് കമ്പനികളുടെ വരെ പരസ്യങ്ങൾ ലഭിക്കാൻ ഇതിലൂടെ അവസരം ലഭിക്കും.

ബുക്ക് ഷോപ്പും കഫേയും

ബുക്ക് ഷോപ്പും അതിനോട് കൂടി ഒരു കഫേയും കൂടു നടത്തുന്നത് ലാഭകരമാണ്. കുറഞ്ഞ മുതൽ മുടക്കിൽ തന്നെ ഇത് ആരംഭിക്കാനാകും. മെട്രോ നഗരങ്ങളിലാണ് ഇതിന് കൂടുതൽ സാധ്യത. ഇത് ചെറിയ നഗരങ്ങളിലും പരീക്ഷിച്ച് വിജയിക്കാവുന്നതാണ്.

ഈവന്റ് മാനേജ്‌മെന്റ്

വിവാഹം മറ്റ് ആഘോഷങ്ങൾ എന്നിവയുടെ സംഘാടകരാകുന്നത് വഴി നിങ്ങൾക്ക് മികച്ച വരുമാനം നേടാം. ഒരു പരിപാടി വിജയകരമായാൽ കൂടുതൽ ആളുകൾ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ കഴിവും ക്രിയേറ്റിവിറ്റിയയും ഉപയോഗപ്പെടുത്തു മുന്നോറാൻ കഴിയുന്ന സംരംഭം കൂടിയാണിത്.

ഫിറ്റനസ് ഇൻസ്ട്രക്ടർ

ഇന്ന് വളരെയധികം സാധ്യതയുളള സംരംഭമാണ് ഫിറ്റ്‌നസ് ഇൻസ്ട്രക്ടർ. നിങ്ങൾ ഫിറ്റനസ് കാത്തു സൂക്ഷിക്കാൻ കഴിയുന്ന ആളാണെങ്കിൽ അത് മറ്റുളളവർക്കും പകർന്ന് കൊടുക്കാം. ഇതിലൂടെ നല്ല വരുമാനം ഉണ്ടാക്കാം. ഓൺലൈനിലൂടെയും ഫിറ്റ്‌നസ് ട്രെയിനിങ്ങ് നൽകാൻ ഇന്ന് അവസരം ഉണ്ട്. മികച്ച ഫിറ്റ്‌നെസ് ട്രെയിനിംഗ് നല്ല സംരംഭമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *