സംരംഭത്തിന് എളുപ്പം പണം കണ്ടെത്താവുന്ന പദ്ധതി: പിഎംഇജിപിയെ കുറിച്ചറിയാം

സംരംഭത്തിന് എളുപ്പം പണം കണ്ടെത്താവുന്ന പദ്ധതി: പിഎംഇജിപിയെ കുറിച്ചറിയാം

സംരംഭകരെ സഹായിക്കുന്ന നിരവധി പദ്ധതികളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ പ്രധാനം ഭാരതസർക്കാരിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം അവതരിപ്പിക്കുന്ന പി.എം.ഇ.ജിപിയാണ്. വായ്പയോടൊപ്പം സബ്‌സിഡിയും ലഭ്യമാകുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

ദേശീയ തലത്തിൽ പിഎംഇജിപിയുടെ നടത്തിപ്പ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ ആണ്്. സംസ്ഥാനതലത്തിൽ അർബൻ ഏരിയയിലെ അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രങ്ങളും ഗ്രാമ പ്രദേശങ്ങളിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡുമാണ് കൈകാര്യം ചെയ്യുന്നത്.

ഉൽപ്പന്ന നിർമ്മാണവുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് പരമാവധി 25 ലക്ഷം രൂപയും, സേവനങ്ങൾക്ക് 10 ലക്ഷം രൂപയുമാണ് പദ്ധതി ചെലവ്. പൊതുമേഖല ബാങ്കുകളും, കോർപ്പറേറ്റ് ബാങ്കുകളും പ്രൈവറ്റ് ഷെഡ്യൂൾഡ് ആൻഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നും വായപ എടുക്കാവുന്നതാണ്. നിർമ്മാണ മേഖലയിൽ 10 ലക്ഷം രൂപയ്ക്കും സേവന മേഖലയിൽ അഞ്ച് ലക്ഷം രൂപയ്ക്കും മുകളിൽ പദ്ധതി നടപ്പിലാക്കുന്ന സംരംഭകർ കുറഞ്ഞത് എട്ടാം ക്ലാസ് പാസായിരിക്കണം. മറ്റ് മേഖലയിൽ ഉളളവർക്ക് വരുമാനം ബാധകമല്ല. പരമാവധി പ്രായപരിധിയുമില്ല. പുതിയ സംരംഭം ആരംഭിക്കുന്ന വ്യക്തികളും, സ്വയം സഹായ സംഘം, സഹകരണ സംഘം ,ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയ്ക്ക് ആനുകൂല്യം ലഭ്യമാകും.

സാധാരണ വായ്പയുടെ കാലാവധി മൂന്ന് മുതൽ ഏഴ് വർഷം വരെയാണ്. വായ്പകൾ സിജിറ്റി എംഎസ്ഇ കവറേജ് ലഭിക്കുന്നതിനുളള ഫീസ് സംരംഭകൻ അടയ്ക്കണം. പിഎംഇജിപി അപേക്ഷകൾ ഓൺലൈനായാണ് നൽകേണ്ടത്. അതിനായി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, ഡിഐസി ,എംഎസ്എംഇ മിനിസ്ട്രി എന്നിവയുടെ സൈറ്റുകൾ സന്ദർശിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *