എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ അടക്കം 14 ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പിഴ ശിക്ഷ!

എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ അടക്കം 14 ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പിഴ ശിക്ഷ!

ദില്ലി: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം രാജ്യത്തെ 14 ബാങ്കുകള്‍ക്ക് മുകളില്‍ റിസര്‍വ് ബാങ്ക് പിഴ ശിക്ഷ ചുമത്തി. ബാങ്ക് ഓഫ് ബറോഡ, ബന്ധന്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ക്രെഡിറ്റ് സ്യുസെ എജി, ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ദി ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.

ബാങ്കിങ് ഇതര ധനകാര്യ കമ്പനികള്‍ക്ക് വായ്പ നല്‍കിയതിലും അഡ്വാന്‍സ് നല്‍കിയതിനും സ്റ്റാറ്റിയൂട്ടറി നിയന്ത്രണങ്ങള്‍ തെറ്റിച്ചെന്നാണ് കുറ്റം. ആകെ 14.50 കോടി രൂപയാണ് ബാങ്കുകള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന പിഴ. ഇതില്‍ ഏറ്റവും കൂടുതല്‍ പിഴയടക്കേണ്ടത് ബാങ്ക് ഓഫ് ബറോഡയാണ്, രണ്ട് കോടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് ഏറ്റവും കുറവ് പിഴ, 50 ലക്ഷം.
ബാങ്കുകളുടെ ഭാഗത്ത് പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ബാങ്ക് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ വിശദീകരണം തേടിയിരുന്നെങ്കിലും തൃപ്തികരമല്ലാതിരുന്നതോടെയാണ് പിഴ ചുമത്തിയതെന്ന് ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ ആര്‍ബിഐ പറയുന്നു.

റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നുള്ള പിഴ മാത്രമാണിതെന്നും ഉപഭോക്താക്കള്‍ക്ക് മേല്‍ ഈ പിഴയുടെ ഭാരം ഉണ്ടാവില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *