എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കര്‍മാര്‍

എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കര്‍മാര്‍

മുംബൈ: രാജ്യത്തെ എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കര്‍ സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ കെവൈസി(നോ യുവര്‍ കസ്റ്റമര്‍) വിവരങ്ങള്‍ പുതുക്കാന്‍ ആവശ്യപ്പെട്ട് എസ്എംഎസ് അയച്ചാണു സംഘം തട്ടിപ്പ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഹാക്കര്‍മാര്‍ മൊബൈല്‍ ഫോണിലേക്ക് അയയ്ക്കുന്ന എസ്എംഎസിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ പേര്, യൂസര്‍ ഐഡി പാസ്വേഡ് തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെടുന്ന പേജിലേക്കാകും ഉപയോക്താക്കള്‍ എത്തുക. ഇതിനു ശേഷം ഫോണില്‍വന്ന ഒടിപി നല്‍കി മറ്റൊരു പേജില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഈ പേജില്‍ അക്കൗണ്ട് ഉടമയുടെ പേര് ജനനത്തീയതി തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെടുക .50 ലക്ഷം രൂപയുടെ സമ്മാനം നല്‍കാമെന്ന വ്യാജേനയും സംഘം തട്ടിപ്പു നടത്തുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, തങ്ങള്‍ ഇത്തരത്തിലുള്ള സമ്മാനപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യാജ ഉറവിടങ്ങളില്‍നിന്നു വരുന്ന സന്ദേശങ്ങളെ സംബന്ധിച്ച് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും എസ്ബിഐ അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *