ബ്രൈഡൽ മേക്ക് ഓവറുകളിൽ തിളങ്ങി പ്രജിത ഷൈജു: ദേവൂസ് ബ്രൈഡൽ സ്റ്റുഡിയോയുടെ വിജയകഥ വായിക്കാം

ബ്രൈഡൽ മേക്ക് ഓവറുകളിൽ തിളങ്ങി പ്രജിത ഷൈജു: ദേവൂസ് ബ്രൈഡൽ സ്റ്റുഡിയോയുടെ വിജയകഥ വായിക്കാം

സാധാരണ ഒരു വീട്ടമ്മയായിരുന്നു തൃശ്ശൂർ എടമുട്ടം സ്വദേശി പ്രജിത ഷൈജു. ഒരിക്കൽ തന്റെ ആഗ്രഹങ്ങൾക്ക് ചിറകുകൾ നൽകാൻ ഇവർ തയ്യാറായി. അതാണ് ഇന്ന് കാണുന്ന മേക്ക്അപ്പ് ആർട്ടിസ്റ്റെന്ന തലത്തിലേക്ക് പ്രജിതയെ വളർത്തിയത്. ബ്രൈഡൽ മേക്കോവറുകളിലാണ് ഇവർ കഴിവു തെളിയിച്ചിരിക്കുന്നത്. തൃശ്ശൂരിൽ അറിയപ്പെടുന്ന ദേവൂസ് ക്ലിനിക്ക് ആൻഡ് ബ്രൈഡൽ മേക്ക് അപ്പ് സ്റ്റുഡിയോയുടെ സ്ഥാപകയാണ് ഇവർ. ഇന്ന് നിരവധി ജീവനക്കാരുമായി തന്റെ ബ്രൈഡൽ മേക്ക് അപ്പ് സ്റ്റുഡിയോ തലയുയർത്തി നിൽക്കുമ്പോൾ പ്രജിതയ്ക്കും അഭിമാന നിമിഷം. ബ്യൂട്ട് ക്ലിനിക്കിലൂടെ 300 ൽ പരം വധുക്കളുടെ സ്വപ്‌നം ദിനം മനോഹരമാക്കിയിട്ടുണ്ട് ഇവർ.

ഇതു കൂടാതെ ബ്യൂട്ടി ക്ലിനിക്ക് നടത്തിയ ബ്രൈഡൽ കോൺടസ്റ്റ് എടുത്തു പറയേണ്ട നേട്ടമാണ്. ദേവൂസിന്റെ തന്നെ 50 ഓളം വധുക്കളെ തിരഞ്ഞെടുത്തതിൽ നിന്ന് അവരിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ രണ്ടു പേർക്ക് ഫൈവ് സ്റ്റാർ താമസം നൽകി. ഏറ്റവും നൂതനമായിട്ടുളള ടെക്‌നോളജികൾ ഉപയോഗിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിലൂടെയും മറ്റും കൂടുതൽ അന്വേഷണങ്ങൾ പ്രജിതയെ തേടിയെത്തുന്നു.

ഡിഗ്രി അവസാന വർഷം പഠിക്കുമ്പോൾ 20ാമത്തെ വയസ്സിലായിരുന്നു വിവാഹം. രണ്ടു വർഷം കഴിഞ്ഞപ്പോൾ മകൻ ജനിച്ചു. പിന്നീട് വീട്ടുകാര്യങ്ങളും കുട്ടിയുടെ കാര്യങ്ങളുമൊക്കെ നോക്കി ജീവിതം മുന്നോട്ട് പോയി. ഇതിനിടയിൽ ചില കോഴ്‌സുകളും പഠിച്ചെങ്കിലും അപ്പോഴും ജോലിയ്ക്ക് ഒന്നും ശ്രമിച്ചിരുന്നില്ല. അങ്ങനെ രണ്ടാമത്തെ മകനും ജനിച്ചു. എട്ട് വർഷത്തോളം ഇങ്ങനെ മുന്നോട്ട് പോയി.

അങ്ങനെയിരിക്കെ സമൂഹത്തിലാണെങ്കിലും കുടുംബത്തിലാണെങ്കിലും വരുമാനമുളള സ്ത്രീകൾക്ക് കിട്ടുന്ന പരിഗണനയും ബഹുമാനവുമൊക്കെ പ്രജിതയിൽ കൂടുതൽ തിരിച്ചറിവുകൾ ഉണ്ടാക്കി. തനിക്ക് ആഗ്രഹമുളള മേഖല കണ്ടെത്താനായിരുന്നു പ്രജിതയുടെ ശ്രമം. അതാണ് ചെറുപ്പം മുതൽ ഇഷ്ടമുളള മേക്ക് അപ്പിലേക്ക് തിരിയാൻ പ്രജിതയെ പ്രചോദിപ്പിക്കുന്നത്. അമ്മയെ സാരിയുടുപ്പിച്ചും മറ്റും ചെറുപ്രായം മുതൽ മേക്കഅപ്പിനോടുളള പ്രിയം പ്രജിത പ്രകടമാക്കിയിരുന്നു. മേക്ക്അപ്പ് കോഴ്‌സുകൾ പഠിക്കാൻ പോകുന്നതിന് മുൻപെ കുടുംബത്തിലെ കല്യാണങ്ങൾക്ക് തലേദിവസവും കല്യാണ ദിവസവും,എൻഗേജ്‌മെന്റിനുമൊക്കെ പെൺകുട്ടികൾക്ക് മേക്ക് അപ്പ് ചെയ്ത് കൊടുക്കുമായിരുന്നു. ഇതു കണ്ട് കൂടുതൽ പഠിക്കുന്നത് നന്നായിരിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ ആദ്യമൊന്നും ഇത്തരം അഭിപ്രായപ്രകടനങ്ങൾ കാര്യമാക്കി എടുത്തിരുന്നില്ല.

കുട്ടികൾ വലുതായപ്പോൾ എന്ത് പ്രൊഫഷൺ തിരഞ്ഞെടുക്കണമെന്ന ആലോചനയാണ് മേക്ക്അപ്പ് എന്ന മേഖലയിലേക്ക് എത്തിച്ചത്. ഞാൻ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നുവോ അതിന് പ്രധാനപ്പെട്ട കാരണം തന്റെ ഭർത്താവാണെന്ന് പ്രജിത പറയുന്നു. പഠിക്കാനും മറ്റ് എല്ലാ കാര്യങ്ങൾക്കും പിന്തുണയുമായി അദ്ദേഹം കൂടെ ഉണ്ടായിരുന്നു. മേക്ക് അപ്പ് പ്രൊഫഷണായി തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇതിനെ കുറിച്ച് കൂടുതൽ പഠിക്കേണ്ടത് ആവശ്യമായിരുന്നു. അങ്ങനെ കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കേഷൻ കോഴ്‌സ് പൂർത്തികരിച്ചു. തുടർന്ന് രണ്ട് വർഷത്തോളം പരിശീലനവുമായി മുന്നോട്ട് പോയി.

ഇതിനിടയിൽ ബ്യൂട്ടിഷൻ കോഴ്‌സ് പഠിപ്പിക്കുന്ന അധ്യാപികയായും പ്രവർത്തിച്ചു. അവിടെ നിന്നുമാണ് ബ്യൂട്ടി ക്ലിനിക്കിലേക്ക് എത്തുന്നത്. ദേവു ബ്രൈഡൽ മേക്ക് അപ്പ്‌സ്റ്റുഡിയോ പ്രവർത്തനം തുടങ്ങിയിട്ട് ആറ് വർഷം പിന്നിടുന്നു. ബ്യൂട്ടി ക്ലിനിക്ക് ഇട്ടതോടെ മേക്ക് അപ്പിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഈ മേഖലയിലെ ട്രെൻഡ് മനസ്സിലാക്കി. തുടർന്ന് പട്ടണം റഷീദ് സാറിന്റെ അക്കാദമിയിൽ മേക്ക് അപ്പ് ആർട്ടിസ്റ്റ് കോഴ്‌സ് പഠിച്ചു. അക്കാദമിയുമായി നല്ല ബന്ധം ഉണ്ടാകുന്നത് അങ്ങനെയാണ്. മികച്ച അധ്യാപകരായിരുന്നു അവിടെ പഠിപ്പിച്ചത് എന്ന് എടുത്തു പറയേണ്ടതാണ്. ബിപിൻസ് അക്കാദമിയിലെ ബിബിൻ സാറാണ് മേക്ക് അപ്പിൽ എന്റെ മെന്ററെന്നും പ്രജിത പറയുന്നു.പുതിയ അറിവുകളും ടെക്‌നിക്കുകളും അക്കാദമിയിലൂടെ സ്വായത്തമാക്കി. ഇതിനു പുറമെ മേക്ക് അപ്പ് സംബന്ധമായ പല തരം കോഴ്‌സുകളും ചെയ്തു.

മേക്ക് അപ്പ് ആർട്ടിസ്റ്റായിട്ടു തന്നെയായിരുന്നു വളർച്ചയും. തൃശ്ശൂരിൽ പേരെടുത്ത സ്ഥാപനമായി ദേവൂസ് ക്ലിനിക്ക് ആൻഡ് ബ്രൈഡൽ മേക്ക് അപ്പ് സ്റ്റുഡിയോ മാറിയത് പെട്ടന്നായിരുന്നു. ബ്രൈഡൽ മേക്ക് അപ്പിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.തൃശ്ശൂരിലെ പല സ്ഥലങ്ങളിൽ നിന്നും പ്രജിതയെ തേടി ദിവസവും വിളികൾ എത്തി തുടങ്ങി. അറിയപ്പെടുന്ന സ്ഥാപനമായി ദേവൂസ് വളർന്നപ്പോൾ തിരക്കുകളും കൂടി. കോവിഡ് കാലത്തു പോലും നിരവധി പേരാണ് ബുക്കിങ്ങിനായി വിളിച്ചതെന്ന് പ്രജിത പറയുന്നു. ഒരുപാട് പേർ അന്വേഷണങ്ങളുമായി എത്താറുണ്ട്. സാധാരണ ഒരു വീട്ടമ്മയിൽ നിന്നും പത്ത് വർഷം കൊണ്ട് അറിയപ്പെടുന്ന സ്ത്രീ സംരംഭക ആകാൻ സാധിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇവിടെയുളള ഏതൊരു സ്ത്രീക്കും തിരഞ്ഞെടുക്കാവുന്ന മേഖലയാണിതെന്നും കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിൽ വിജയിക്കാൻ സാധിക്കുമെന്നും പ്രജിത പറയുന്നു.

ഈ മേഖലയിൽ പ്രവർത്തിക്കുമ്പോൾ വരുമാനം മാത്രമല്ല ലക്ഷ്യം. മറിച്ച് ഓരോ പെൺകുട്ടികളും അവരുടെ വിവാഹത്തിന് ഏറ്റവും സുന്ദരിയായി കാണാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാൽ അവരുടെ പ്രതീക്ഷകൾക്കപ്പുറം മനോഹരമായി അണിയിച്ചൊരുക്കി കഴിയുമ്പോൾ അതു കണ്ടിട്ട് അവരും അവരുടെ മാതാപിതാക്കളും ബന്ധുക്കളും കാണിക്കുന്ന സ്‌നേഹം എല്ലാ കാലത്തുമുണ്ടാകും. ഇവരുമായുണ്ടാകുന്ന നല്ല ബന്ധങ്ങൾ പിന്നീട് വർക്കുകൾ കിട്ടുന്നതിന് സഹായകമായിട്ടുണ്ടെന്നും ഇവർ പറയുന്നു. തിരക്കേറിയ ബ്രൈഡൽ മേക്ക് അപ്പ് ജോലിയിലൂടെ പ്രജിത ഏറെ സന്തോഷം കണ്ടെത്തുകയാണ്.തൃശ്ശൂർ എടമുറ്റം പാലപെട്ടിയിലാണ് ബ്യൂട്ടി ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റഗ്രാം പേജ്:

https://www.instagram.com/devuz_bridal_makeover_/?utm_medium=copy_link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *