ശ്രദ്ധിക്കുക ഈ ബൈക്കുകൾക്ക് വില കൂടി

ശ്രദ്ധിക്കുക ഈ ബൈക്കുകൾക്ക് വില കൂടി

ഓസ്ട്രിയൻ സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ കെടിഎമ്മിന്റെയും ഇതേ കമ്പനിയുടെ കീഴിലുള്ള സ്വീഡിഷ് മോട്ടോർ സൈക്കിൾ ബ്രാൻഡായ ഹസ്ഖ് വാർണയുടെയും ഇന്ത്യൻ ശ്രേണി ബൈക്കുകളുടെ വില കൂട്ടിയതായി റിപ്പോർട്ട്. 11,000 രൂപയോളമാണ് ഇരു കമ്പനികളും വർദ്ധിപ്പിച്ചതെന്നാണ് സൂചന. പുതുക്കിയ വില ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. കെടിഎം ബൈക്കുകളുടെ വില ഈ വർഷം ഇത് മൂന്നാം തവണയാണ് വർദ്ധിപ്പിക്കുന്നത്

കെടിഎമ്മിന് ഡ്യൂക്ക്, ആർസി, അഡ്വഞ്ചർ എന്നീ ശ്രേണികളിലായി ഒമ്പതോളം ബൈക്കുകളാണ് ഉള്ളത്. ഇതിൽ 2,54,739 രൂപ എക്സ് ഷോറൂം വിലയുണ്ടായിരുന്ന കെടിഎം 250 അഡ്വഞ്ചറിന്റെ വില വെറും 256 രൂപ മാത്രം കൂട്ടി. 2,54,995 ആണ് പുതിയ എക്സ്-ഷോറൂം വില. എന്നാൽ, 3,16,863 രൂപ വിലയുണ്ടായിരുന്ന കെടിഎം 390 അഡ്വഞ്ചറിന്റെ വില 11,423 രൂപയാണ് കൂടിയത്. കെടിഎം 390 അഡ്വഞ്ചറിന്റെ എക്സ്-ഷോറൂം വില ഇതോടെ 328,286 രൂപയായി ഉയർന്നു.

ഡ്യൂക്ക് 200, ഡ്യൂക്ക് 250 എന്നിവയ്ക്ക് യഥാക്രമം 2,022 രൂപയും 6,848 രൂപയുമാണ് വില വർധന ഉണ്ടായിരിക്കുന്നത്. RC 125-ന് ഡ്യൂക്ക് 125 നെ അപേക്ഷിച്ച് 10,000 രൂപ അധിക വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ 1.80 ലക്ഷം രൂപയാണ് RC 125-ന്റെ എക്സ്ഷോറൂം വില. RC 200-ന് 2,253 രൂപയുടെ നാമമാത്രമായ വില വർദ്ധനവാണ് ലഭിക്കുന്നത്.

വിറ്റ്പിലൻ 250, സ്വാറ്റ്പിലൻ 250 എന്നീ മോഡലുകളാണ് ഹസ്ഖ് വാർണയിൽ നിന്നും വിൽപ്പനയ്ക്ക് എത്തുന്നത്. 2020 മാർച്ചിൽ ആയിരുന്നു ഈ മോഡലുകൾ ഇന്ത്യയിൽ എത്തുന്നത്. ഇരുമോഡലുകൾക്കും യഥാക്രമം 11097 രൂപ, 11098 രൂപ എന്നിങ്ങനെയാണ് വില കൂടിയിരിക്കുന്നത്. കെടിഎം ഡ്യൂക്ക് 250യെ അടിസ്ഥാനപ്പെടുത്തിയുള്ള മോഡലുകളാണ് ഈ രണ്ട് വാഹനങ്ങളും. 250 ഡ്യൂക്ക്ന്റെ അതേ ട്രെല്ലിസ് ഫ്രയിമും എൻജിനുമാണ് ഈ രണ്ട് വാഹനങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഈ 248 സിസി സിംഗിൾ സിലിണ്ടർ എൻജിൻ 29.2 ബി എച്ച് പി കരുത്തും 24 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *