ഇന്ധന വില : കുടുംബബജറ്റ് താളം തെറ്റാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇന്ധന വില : കുടുംബബജറ്റ് താളം തെറ്റാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കോവിഡ് 19 മഹാമാരിയ്ക്ക് പിന്നാലെ പെട്രോൾ വിലയും, പാചകവാതക വിലയും കുതിച്ചുയരുകയാണ്. ഇതോടെ പലരുടെയും കുടുംബ ബജറ്റ് താളം തൊറ്റാനിടയുണ്ട്. മുന്നോട്ടുളള ജീവതത്തെ കുറിച്ച് ആശങ്കപ്പെടുന്നവർ ഏറെയുണ്ട്. വരുമാനം കുറഞ്ഞും ചെലവ് കൂടിയും വരുന്ന സാഹചര്യത്തെ നേരിടാനിതാ ചില വഴികൾ

പട്ടിക തയ്യാറാക്കം

കുടുംബ ബജറ്റിന്റെ പട്ടിക തയ്യാറാക്കുക എന്നത് പ്രധാനമാണ്. ഇതിൽ വീട്ടു ചെലവിന്, വായ്പയ്ക്ക്, ഇഎംഐ എന്നിവ പ്രത്യേകം കണക്കാക്കി വയ്ക്കണം. വിദ്യാഭ്യാസം, ആസ്പത്രി കാര്യങ്ങൾക്കായി എത്രവേണം എന്നിവയും മാർക്ക് ചെയ്യണം. ബുക്കിൽ നിങ്ങളുടെ ഫോണിലോ പട്ടിക തയ്യാറാക്കി വയ്ക്കാം. അപ്രതീക്ഷിതമായി എന്തെങ്കിലും ചെലവുകൾ വന്നാലല്ലാതെ ഇതിൽ നിന്നും മാറില്ലെന്ന് ഉറപ്പിക്കുക. കുറച്ചു തുക മിച്ചം വയ്ക്കാവുന്ന രീതിയിലാവണം നമ്മുടെ ഇടപെടലുകൾ.

ശ്രദ്ധയോടെ വാങ്ങാം വീട്ടു സാധനങ്ങൾ

വീട്ടുസാധനങ്ങൾ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കാം. വീട്ടാവശ്യത്തിനുളള സാധനങ്ങൾ ഒരുമിച്ച് വാങ്ങുക. ഇതിനായി ഒരു ലിസ്റ്റ് തയ്യാറാക്കുക. അത്യാവശ്യത്തിനും, ആവശ്യത്തിനും, ആഡംബരത്തിനുമുളളവ മൂന്നായി തിരിച്ച് പട്ടിക ഉണ്ടാക്കാം. ആവശ്യത്തിനുളള സാധനങ്ങളിൽ ഒഴിവാക്കാവുന്ന സാധനങ്ങളും ഉണ്ടാക്കും. ആഡംബരം എന്ന കോളം മാറ്റി വയ്ക്കാവുന്നതാണ്. വലിയ സൂപ്പർമാർക്കറ്റുകളിലും, കടയിലുമൊക്കെ ചെന്നാൽ നമുക്ക് വേണ്ടത് മാത്രമേ വാങ്ങിക്കൂ എന്ന് ഉറപ്പിക്കുക.

സർക്കാർ സംവിധാനങ്ങളെ കൂടുതലായി ഉപയോഗിക്കുന്നത് നന്നായിരിക്കും. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം നമ്മുടെ കുടുംബ ബജറ്റിനെ ഏറെ സഹായിക്കും. റേഷൻ കടകൾ, സപ്ലൈകോ തുടങ്ങിയ സർക്കാർ സംവിധാനങ്ങളിൽ വിലക്കുറവ് ഉണ്ടാകും

ഭക്ഷണം

വിലക്കയറ്റത്തിന് അനുസരിച്ചുളള ഒരു ഭക്ഷണ ശീലം തുടങ്ങണം. മലയാളികൾക്ക് ചോറും കറികളും ആവശ്യമാണ്. ഇതെല്ലാം ഒരുമിച്ച് ഉണ്ടാക്കിയ ശേഷം പിന്നീട് ചൂടാക്കി ഉപയോഗിക്കാം. ഇതുവഴി അടുക്കളയിൽ ചെലവഴിക്കുന്ന സമയം ഉപയോഗപ്രദമാക്കാം.പ്രഷർ കുക്കർ ഇന്ധനം ലാഭിക്കാൻ സഹായകരമാകും. വറുത്തതും പൊരിച്ചതുമായ ഭക്ഷ്യ വിഭവങ്ങൾ കഴിവതും ഒഴിവാക്കാം. വെളിച്ചെണ്ണയും ,പാമോയിൽ,സൂര്യകാന്തി എണ്ണ, കടുകെണ്ണ, സോയ, വനസ്പതി പോലുളളവയ്ക്ക് വില കൂടി കൊണ്ടിരിക്കുകയാണ്.ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും ഇല വർഗങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

വാഹനം
രാജ്യത്ത് ഇന്ധന വില കുതിച്ചുയർന്ന് കൊണ്ടിരിക്കുകയാണ്. കോറോണയെ തുടർന്ന് യാത്രകൾ കുറഞ്ഞതും വർക്ക് ഫ്രം ഹോം ആയതോടെ വാഹനങ്ങൾ നിരക്കിൽ ഇറക്കുന്നത് കുറവാണ്. ലോക്ക്ഡൗൺ ഇളവുകൾ വരുന്നതോടെ ജീവിതം സാധാരണ ഗതിയിലാകും. കഴിവതും പൊതുവാഹനങ്ങൾ ഉപയോഗിക്കുക. വാഹനങ്ങൾ പൂൾ ചെയ്യുക. കാറുകൾ ഒഴിവാക്കി ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുക. നടപ്പ് ശിലമാക്കുക. സൈക്കിൾ ചവിട്ടി പോകാൻ കഴിയുന്ന സ്ഥലമാണെങ്കിൽ അത്തരത്തിൽ പോകുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *