തിരിച്ചുവരവിനൊരുങ്ങി ഐടി വ്യവസായമേഖല

തിരിച്ചുവരവിനൊരുങ്ങി ഐടി വ്യവസായമേഖല

മുംബൈ: നടപ്പു ധനകാര്യവര്‍ഷം രാജ്യത്തെ ഐടി വ്യവസായ മേഖല 11 ശതമാനം വരുമാന വര്‍ധന കൈവരിച്ച് കരുത്തോടെ തിരിച്ചുവരുമെന്നു റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. ബാങ്കിംഗ്, ധനകാര്യം, ഇന്‍ഷ്വറന്‍സ്, ആരോഗ്യം തുടങ്ങിയ മേഖലകളുടെ ഡിജിറ്റല്‍വത്കരണമാണു രാജ്യത്തെ ഐടി മേഖലയ്ക്ക് കൂടുതല്‍ കരുത്തു പകരുകയെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
ഐടി സേവനമേഖല കഴിഞ്ഞ ധനകാര്യവര്‍ഷം 2.7 ശതമാനമാണു വളര്‍ന്നത്. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ രംഗങ്ങള്‍ ഡിജിറ്റല്‍ ആയി മാറും.
ഇതോടെ ഐടി സ്ഥാപനങ്ങളുടെ ഇടപാടുകളില്‍ വര്‍ധനയുണ്ടാകും.

ഓരോ വര്‍ഷവും അന്താരാഷ്ട്ര കന്പനികളില്‍നിന്ന് ഇന്ത്യന്‍ കന്പനികള്‍ നേടുന്ന ബിസിനസ് ഇടപാടുകള്‍ വര്‍ധിക്കുകയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2020- 21 ല്‍ ആഗോള കന്പനികളില്‍നിന്ന് 20 ശതമാനം അധികം കരാറുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കായി.

ഐടി മേഖലാ വരുമാനത്തിന്റെ 28 ശതമാനം സംഭാവന ചെയ്യുന്ന ബാങ്കിംഗ്-ധനകാര്യ- ഇന്‍ഷുറന്‍സ് രംഗം നടപ്പു ധനകാര്യവര്‍ഷം 14 ശതമാനം വളരും. ഐടി മേഖലയുടെ 30 ശതമാനം വരുന്ന ചില്ലറ വില്പന- നിര്‍മാണ രംഗത്ത് ഒന്പത് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഏജന്‍സി അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *