തയ്യൽ സംരംഭത്തിലൂടെ വീട്ടമ്മമാർക്കും നേടാം മികച്ച വരുമാനം

തയ്യൽ സംരംഭത്തിലൂടെ വീട്ടമ്മമാർക്കും നേടാം  മികച്ച വരുമാനം

കോറോണ കാലത്ത് പലയിടത്തും ബിസിനസ്സ് നഷ്ടം നേരിടുന്നത് നാമെല്ലാവരും കണ്ടു. എന്നാൽ ഈ മഹാമാരിക്കാലത്തും മികച്ച വരുമാനം ഉണ്ടാക്കാനുളമാർഗമാണ് തയ്യൽ. വീട്ടിലിരുന്ന തന്നെ തുടങ്ങാമെന്നുളളതു കൊണ്ട് അധികം മൂലധനം ഇല്ലാതെ തന്നെ ആരംഭിക്കാം. തയ്യൽ നന്നായി അറിയുക എന്നതാണ് പ്രധാനം. അതും വിത്യസ്തമായ ഫാഷൻ രീതികളിൽ ചെയ്യാനറിയുന്നത് നന്നായിരിക്കും. ഫാഷൻ രീതികളിൽ തയ്ക്കാൻ ഇന്ന് യൂട്യൂബ് പോലുളള സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടാവുന്നതാണ്.

ഇനി ഈ കാലത്ത് ഏറെ ഡിമാന്റുളള മാസ്‌ക് തയ്ച്ചു നൽകിയാൽ അതിൽ നിന്നും മികച്ച വരുമാനം ഉണ്ടാക്കാം. ഇപ്പോൾ വളരെയധികം വിപണി സാധ്യതയും ഇതിനുണ്ട്. മാസ്‌ക്ക് നിർബന്ധമാക്കിയതോടെ ഏറെ വെട്ടിലായത് മാതാപിതാക്കൾ ആണ്. കുട്ടികൾക്ക് മാസ്‌ക് ധരിക്കാൻ ഭയങ്കര മടിയാണ്. അതു കൊണ്ട് തന്നെ കുട്ടികളുടെ മുഖത്തിന് ചേരുന്ന രീതിയിലുളള മാസ്‌ക്കുകൾ നിർമ്മിച്ചു കൊടുക്കാം. ഇതു കൂടാതെ പലപ്രായക്കാർക്കുളള വിത്യസ്തമായ മാസ്‌ക്കുകൾ നിർമ്മിച്ചു വിപണിയിൽ എത്തിക്കാം.

ഇക്കോ ഫ്രണ്ട്‌ലി മാസ്‌ക്കുകൾക്കും നല്ല ഡിമാന്റ് ഉണ്ട്. കുട്ടി യൂണിറ്റുകൾ തുടങ്ങാനാഗ്രഹിക്കുന്നവർ രണ്ടോ മൂന്നോ ആളുകളെ ഉൾപ്പെടുത്തി ചെയ്യാനാകും. ചുരിദാർ, നൈറ്റി, മിഡി ആൻഡ് ടോപ്പ് തുടങ്ങിയ ഏതാനും വസ്ത്രങ്ങളാണ് സാധാരണ റെഡിമെയ്ഡ് ഗാർമെന്റ് വനിതാ യൂണിറ്റുകൾ ഇന്ന് കണ്ടുവരുന്നത്. ഇതിൽ നിന്ന് മാറി ഡിസൈൻ ഗാർമെന്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചാൽ മികച്ച നേട്ടം ഉണ്ടാക്കാം.

ഡാൻസ് കോസ്റ്റിയൂമുകളും, വിവാഹ വസ്ത്രങ്ങളും, കുട്ടിക്കുപ്പായവുമൊക്കെ തുന്നി സംരംഭം കൂടുതൽ ലാഭത്തിലേക്ക് എത്തിക്കാം. ഇന്റീരിയർ ഡെക്കറേഷൻ തുണിത്തരങ്ങളും ,കർട്ടൻ തുണികളും ബൾക്കായി ചെയ്ത് കൊടുത്താലും ലാഭം ഉണ്ടാക്കാം. ഫേസ്ബുക്കും ഇൻസ്റ്റഗ്രാം പോലുളള സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം നടത്താം. 20 രൂപ മുതൽ വിപണിയിൽ മാസ്‌ക്ക് ലഭിക്കുന്നുണ്ട്. തദ്ദേശീയ മാർക്കറ്റുകൾ വഴിയും വിപണനം നടത്താം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *