ഒടിടി പ്ലാറ്റുഫോമുകൾ സൂപ്പർ ഹിറ്റ്: ഹോം തീയറ്റർ വിപണിയിൽ ഉണർവ്

ഒടിടി പ്ലാറ്റുഫോമുകൾ സൂപ്പർ ഹിറ്റ്: ഹോം തീയറ്റർ വിപണിയിൽ ഉണർവ്

നെറ്റ്ഫ്‌ളിക്‌സും, ആമസോണും പോലുളള ഒടിടി പ്ലാറ്റ് ഫോമുകൾ കേരളത്തിൽ സൂപ്പർഹിറ്റായപ്പോൾ ഇവിടുത്തെ ഹോം തീയറ്റർ ഉപകരണങ്ങളുടെ വിപണിയും ഉണർന്നിരിക്കുകയാണ്. കേരളത്തിലെ തീയറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ വമ്പൻ സിനിമകൾ വരെ ഒടിടിയിലാണ് ഇപ്പോൾ റിലീസ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇതോടെ എല്ലാ വീടുകളിലും തന്നെ മിനി തീയറ്റർ ഒരുങ്ങുകയാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമ ആസ്വദിക്കാൻ ഒരിടം. ഹോം തീയറ്ററുകളിൽ വരുന്ന ഉപകരണങ്ങളാണ് വൂഫർ, സ്പീക്കർ എന്നിവ. ഇത്തരം സാധനങ്ങളുടെ വിപണിയ്ക്ക് വളരെയധികം സാധ്യത ഉണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.

ഹോം തീയറ്ററുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ചാനലാണ്. പല വ്യത്യസ്തമായ ചാനലുകൾ വിപണിയിൽ ലഭ്യമാണ്. 2.1, 5.1, 7.1 എന്നിവ വിപണിയിലുണ്ട്. ഇതിൽ ആദ്യത്തെ സ്പീക്കറുകളുടെ എണ്ണത്തെയാണ് കാണിക്കുന്നത്. 1 എന്നതു സബ് വൂഫറുകളാണ്. സബ് വൂഫറുകൾ ഏറെ പ്രധാനപ്പെട്ടവയാണ്. കുറഞ്ഞ ഫ്രീക്വൻസിയിലുളള എന്നാൽ വളരെ ശക്തമായ ശബ്ദത്തിന് വേണ്ടിയാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഫ്രണ്ട് സ്പീക്കറുകൾ, രണ്ട് സറൗണ്ട് സ്പീക്കറുകൾ, ഒരു സെന്റർ ഫ്രീക്കർ, ഒരു ലോ ഫ്രീക്വൻസി ഇഫക്ടട് എന്നിവയാണ് 5.1 തീയറ്ററിൽ ഉണ്ടാകുക. അതായത് ആറ് ചാനലുകൾ. ഹോം തീയറ്ററുകൾക്ക് 5.1 തന്നെയാണ് അഭികാമ്യം.

പല തരം സ്പീക്കറുകൾ വിപണയിൽ ലഭ്യമാണ്. സെന്റർ ചാനൽ സ്പീക്കർ, ടവർ സ്പീക്കർ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇവ വാങ്ങുമ്പോൾ ടിവി, സബ് വൂഫർ എന്നിവയുടെ വലുപ്പം പരിഗണിക്കണം. 15,000 രൂപ മുതൽ 15 ലക്ഷം രൂപ വരെയുളള ഹോം തീയറ്ററുകൾ വിപണിയിൽ ലഭ്യമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *