പറക്കും കാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍! പരീക്ഷണങ്ങളുമായി വിവോ

പറക്കും കാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍! പരീക്ഷണങ്ങളുമായി വിവോ

മുംബൈ: ഫോണില്‍നിന്ന് പറന്നുയരുന്ന ഇത്തിരിക്കുഞ്ഞന്‍ കാമറ! സ്‌പൈ ത്രില്ലര്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഇത്തരം വിദ്യകള്‍ സമീപ ഭാവിയില്‍ യാഥാര്‍ഥ്യമായേക്കുമെന്ന സൂചനകളാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍നിന്ന് കേള്‍ക്കുന്നത്.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ആണ് പറക്കും കാമറയുള്ള സ്മാര്‍ട്ട്‌ഫോണിന്റെ പരീക്ഷണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പുതിയ സംരംഭത്തിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍ വിവോ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്മാര്‍ട്ട്‌ഫോണിന്റെ വശത്തുനിന്ന് വലിച്ചൂരിയെടുക്കാവുന്ന വിധമാണ് പറക്കും കാമറകള്‍ സജീകരിക്കുക.

പറക്കുമ്പോള്‍ കൂട്ടിയിടി ഒഴിവാക്കാന്‍ ഇന്‍ഫ്രാറെഡ് സെന്‍സറുകളും ഈ കാമറകളിലുണ്ടാവും.
ഇത്തരത്തിലുള്ള നാലു ഇത്തിരിക്കുഞ്ഞന്‍ കാമറകള്‍ സ്മാര്‍ട്ട്‌ഫോണില്‍ ഘടിപ്പിക്കാവുന്ന വിധമാണ് പേറ്റന്റിനായുള്ള വിവോയുടെ അപേക്ഷയിലെ രൂപരേഖയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ചെറുചലനങ്ങളും മറ്റു ഒഴിവാക്കി മിഴിവുള്ള ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ‘ജിംപല്‍’ സംവിധാനമുള്ള സ്മാര്‍ട്ട്‌ഫോണും നേരത്തേ വിവോ അവതരിപ്പിച്ചിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *