ഇരുട്ടടിയായി ഇന്ധന വില വീണ്ടും കുതിക്കുന്നു: ഡീസൽ സെഞ്ച്വറിയ്ക്ക് അരികെ

ഇരുട്ടടിയായി ഇന്ധന വില വീണ്ടും കുതിക്കുന്നു: ഡീസൽ സെഞ്ച്വറിയ്ക്ക് അരികെ

ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്നും ഇന്ധന വില കൂടി. ഡീസൽ വില അധികം താമസിയാതെ 100 ലെത്തുമെന്നാണ് വില സൂചിപ്പിക്കുന്നത്. എണ്ണക്കമ്പനികളാണ് വീണ്ടും ഇന്ധനവില കൂട്ടിയിരിക്കുന്നത്്. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോളിൻറെ വില 102 രൂപ 19 പൈസയായിരുന്നു. ഡീസലിന് 96.1 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 100.42 രൂപയായി. ഡീസലിന് 96.11 രൂപയായി. കോഴിക്കോട്ട് പെട്രോൾ വില 100.68 രൂപയായി. ഡീസൽ വില 94.71 രൂപയുമായി.

വരും ദിവസങ്ങളിൽ ഇന്ധനവില കൂടാനാണ് സാധ്യത. പാചകവാതക വിലയും കൂട്ടിയേക്കുമെന്ന് സൂചന ഉണ്ട്. മഹാമാരിക്കാലത്ത് ഇന്ധന വില കൂടിയത് ജനങ്ങൾക്ക് ഇരുട്ടടി ആയിരിക്കുകയാണ്.മെയ് നാല് മുതൽ ഇന്ധനവില കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അതിന് മുമ്പ് 18 ദിവസം എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടിയിട്ടില്ല. കേരളമുൾപ്പടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്ന 18 ദിവസം ഇന്ധനവില കൂട്ടാതിരുന്ന എണ്ണക്കമ്പനികൾ പിന്നീടങ്ങോട്ട്, ഒന്നിടവിട്ട ദിവസങ്ങളിലെന്നോണം വില കൂട്ടി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥിതിയിൽ ഇന്ധനവില വർദ്ധനവിന്മേലുള്ള അധിക നികുതി വേണ്ടെന്ന് വെക്കാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *