ആമസോണിന് പുതിയ മേധാവി : ആൻഡി ജാസിയെ അറിയാം

ആമസോണിന് പുതിയ മേധാവി : ആൻഡി ജാസിയെ അറിയാം

ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആമസോണിന്റെ പുതിയ മേധാവിയായി ആൻഡി ജാസി ചുമതലയേറ്റു. 30 വർഷത്തോളം സ്വന്തം കമ്പനിയുടെ തലപ്പത്തിരുന്ന ശേഷം കഴിഞ്ഞ ദിവസമാണ് സ്ഥാപകനായ ജെഫ് ബെസോസ് സ്ഥാനമൊഴിഞ്ഞത്. ആമസോൺ വെബ് സർവീസസിന്റെ മേധാവിയായി ആൻഡി ജാസി ആമസോണിനെ നയിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

ജൂലായ് അഞ്ചിനാണ് ജാസി സ്ഥാനമേറ്റത്. ജെഫ് ആമസോണിൽ ഉണ്ടായിരുന്നിടത്തോളം കാലം കൂടെയുണ്ടായിരുന്ന വ്യക്തിയാണ് ആൻഡി. കമ്പനിയ്ക്ക് സുപരിചിതനാണ് അദ്ദേഹം. ആൻഡിയെ പൂർണ്ണ വിശ്വാസമാണെന്നും ബെസോസ് പറഞ്ഞു. 1997 ലാണ് ആൻഡി ആമസോണിൽ ചേരുന്നത്. കമ്പനിയിൽ മാർക്കറ്റിങ്ങ് മാനേജർ ഉൾപ്പടെയുളള വിവിധ പദവികൾ അലങ്കരിച്ചിട്ടുണ്ട്. ആമസോണിൽ ഐടി മേഖലയെ ലക്ഷ്യമിട്ട് ആമസോൺ വെബ് സർവീസസ് തുടങ്ങിയയത് ആൻഡിയാണ്.

2003 ലായിരുന്നു ഇത്. ചെറിയൊരു ടീമുമായി തുടങ്ങിയ എഡബ്ല്യൂ എസ് ഇന്ന് ലോകത്തെ ക്ലൗഡ് കംപ്യൂട്ടിങ്ങ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനവുമാണ്. എഡബ്ല്യുഎസ് 2006 ൽ വീണ്ടു തുടങ്ങിയപ്പോൾ ആൻഡി അതിന്റെ സീനിയർ വൈസ് പ്രസിഡന്റായി നിയമിതനാകുകയായിരുന്നു. തുടർന്ന് പത്ത് വർഷത്തിന് ശേഷം അതിന്റെ സിഇഒയായി. ഇപ്പോൾ എഡബ്ല്യുഎസ് പ്രതിവർഷം 4000 കോടി ഡോളർ വരുമാനം ഉണ്ടാക്കുന്നു.ഇതാകട്ടെ ആമസോൺ കമ്പനിയുടെ ലാഭത്തിന്റെ 60 ശതമാനത്തിലേറെ വരുമെന്നാണ് കണക്ക്.

2020 നവംബറിൽ പുറത്തു വന്ന കണക്ക് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 377 ദശലക്ഷം ഡോളറാണ്. കായിക, സിനിമ, സംഗീത പ്രേമിയാണ്. ബെസോസിന്റെ വീടിന് 165 ദശലക്ഷം ഡോളറാണ് വിലയെങ്കിൽ ആൻഡി 2020 ൽ വാങ്ങിയ വീടിന് 6.7 ദശലക്ഷം ഡോളറാണ് വില.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *