ടിഷ്യു പേപ്പർ നിർമ്മാണം : നേട്ടം കൊയ്യാവുന്ന ലഘു സംരംഭം

ടിഷ്യു പേപ്പർ നിർമ്മാണം : നേട്ടം കൊയ്യാവുന്ന ലഘു സംരംഭം

ഇന്ന് എല്ലാവരും കൈയിൽ കൊണ്ടു നടക്കുന്ന ഉൽപ്പന്നമാണ് ടിഷ്യു പേപ്പർ. അതു കൊണ്ട് തന്നെ ടിഷ്യു പേപ്പർ സംരംഭത്തിന് നല്ല വിപണിയും ലഭ്യമാണ്. തികച്ചും ലളിതമായി നടത്താവുന്ന സംരംഭമാണിത്. ഹോട്ടലുകൾ, കാറ്ററിങ്ങ് സർവ്വീസുകൾ, സ്‌റ്റേഷനറി മൊത്ത വിതരണക്കാർ, ഓഫീസുകൾ എന്നിവയുമായി സഹകരിച്ച് നേരിട്ട് വിപണനം നടത്താവുന്നതാണ്.

ഏറെ ജോലിക്കാർ ആവശ്യമില്ലാത്ത് സംരംഭമായതു കൊണ്ട് തന്നെ വീട്ടിൽ നിന്നു തന്നെ ആരംഭിക്കാം. ഇതുമല്ലെങ്കിൽ സ്ഥലം വാടകയ്്ക്ക് എടുത്ത് ഒരു യൂണിറ്റായി തുടങ്ങാവുന്നതാണ്. ഈ സംരംഭം തുടങ്ങുന്നതിന് വേണ്ട അസംസ്‌കൃത വസ്തു പേപ്പർ റോൾ ആണ്. സോഫ്റ്റ്, സെമിഹാർഡ്, ഹാർഡ് പോലുളള വ്യത്യസ്തമായ വെർജിൻ പേപ്പർ റോളുകളാണ് വേണ്ടത്. ഇത്തരം കടലാസുകൾ കച്ചവടക്കാരിൽ നിന്നും ലഭിക്കും. അഞ്ചു രൂപ മുതൽ ടിഷ്യു പേപ്പർ വിപണിയിൽ ലഭ്യമാണ്. മാർജിൻ കുറഞ്ഞ ഒരു ബിസിനസ്സാണിതെങ്കിലും 15 ശതമാനത്തോളം അറ്റദായം ഉറപ്പാക്കാൻ കഴിയും.

ലൈസൻസുകൾ

ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് ചില രജിസ്‌ട്രേഷനുകൾ ആവശ്യമാണ്. രജിസ്ട്രാർ ഓഫ് കമ്പനീസ് ഇന്ത്യയുടെ രജിസ്‌ട്രേഷൻ വേണം. തദ്ദേശ മുൻസിപ്പൽ അതോറിറ്റിയിൽ നിന്നും ട്രേഡ് ലൈസൻസുകൾ ആവശ്യമാണ്. മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും എൻഒസി എടുക്കണം. ഫാക്ടറി ലൈസൻസും, ഉദ്യോഗ് ആധാർ എംഎസ്എംഇ രജിസ്‌ട്രേഷനും അത്യാവശ്യമാണ്. നികുതി രജിസ്‌ട്രേഷൻ ചെയ്യാൻ മറക്കേണ്ട. കയറ്റുമതി ആഗ്രഹിക്കുന്നുവെങ്കിൽ ഐഇസി നമ്പറും ആവശ്യമാണ്.
;

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *