പാൻകാർഡിലെ തെറ്റുകൾ എളുപ്പത്തിൽ തിരുത്താം: അറിയേണ്ടതെല്ലാം

പാൻകാർഡിലെ തെറ്റുകൾ എളുപ്പത്തിൽ തിരുത്താം: അറിയേണ്ടതെല്ലാം

പാൻ കാർഡിൽ വന്നിട്ടുളള തെറ്റുകൾ ഇപ്പോൾ എളുപ്പത്തിൽ തിരുത്താം. വീട്ടിലിരുന്നു കൊണ്ട് തിരുത്താനുളള സംവിധാനവും ഉണ്ട്. എൻഎസ്ഡിഎൽ, യുടിഐ ഐടിഎൽഎൽ എന്നീ വെബ്‌സൈറ്റുകളിൽ ലോഗിൻ ചെയ്ത് കൊണ്ടാണ് പാൻ കാർഡ് തിരുത്താനാകുക. ഓൺലൈനായി മാത്രമല്ല ഓഫ്‌ലൈനായും ഇത് സാധിക്കും. ഓഫ്‌ലൈൻ മോഡിൽ പാൻകാർഡ് തിരുത്തലുകൾ വരുത്തുന്നതിന് അടുത്തുളള പാൻ ഫെസിലിറ്റേഷൻ സെന്റർ സന്ദർശിക്കണം.

ഫെസിലിറ്റേഷൻ സെന്ററിൽ ചെല്ലുന്നവർക്ക് പുതിയ പാൻ കാർഡിലെ വിവരങ്ങൾ മാറ്റുന്നതിനോ തിരുത്തുന്നതിനോ ഉളള ഫോം സമർപ്പിക്കേണ്ടതുണ്ട്. ഇനി ഓൺലൈൻ മോഡിൽ പാൻ കാർഡിൽ തിരുത്തലുകൾ വരുത്തണമെങ്കിലും അപേക്ഷ ഫോം സമർപ്പിക്കേണ്ടതുണ്ട്. ഇതിന് എൻഎസ്ഡിഎൽ പോർട്ടൽ അല്ലെങ്കിൽ യുടിഐഐടിഎൽഎൽ സന്ദർശിക്കുക.

പാൻ നേടുന്ന സമയത്ത് ഡാറ്റാ ബേസിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ അത് ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. ഇതിന് പുതിയ പാൻ അഭ്യർത്ഥിക്കുക എന്ന ഫോമിൽ ശരിയായ വിശദാംശങ്ങൾ നൽകി സമർപ്പിക്കണം. പാനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഒരാൾക്ക് എൻഎസ്ഡിഎല്ലുമായി ബന്ധപ്പെടാം.ആദായ വകുപ്പിനെയോ എൻഎസ്ഡിഎല്ലിനെയോ യഥാക്രമം 1800-180-1961,020-27218080 എന്ന നമ്പറുകളിൽ ഫോൺ വഴിയും വിളിക്കാവുന്നതാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *