എംജി മോട്ടേഴ്‌സ് രണ്ടാമത്തെ ഇലക്ട്രിക്ക് വാഹനം 2023 ഓടെ ഇന്ത്യൻ വിപണിയിൽ

എംജി മോട്ടേഴ്‌സ് രണ്ടാമത്തെ ഇലക്ട്രിക്ക് വാഹനം 2023 ഓടെ ഇന്ത്യൻ വിപണിയിൽ

എംജി മോട്ടോഴ്‌സിൻറെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക്ക് വാഹനം 2023 ഓടെ എത്തുമെന്ന് പ്രതീക്ഷ.
് കാർ വാലെയുടെ റിപ്പോർട്ടാണിത്. 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള വൈദ്യുത വാഹനം (ഇ വി) വിൽപനയ്‌ക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് എം ജി മോട്ടോർ ഇന്ത്യ. നിലവിൽ എം ജിയുടെ ഇന്ത്യയിലെ മോഡൽ ശ്രേണിയിൽ ഇലക്ട്രിക്ക് എസ് യു വിയായ സെഡ്എസ് ആണ് ഉള്ളത്. 21 ലക്ഷം രൂപ മുതൽ 24.18 ലക്ഷം രൂപ വരെയാണ് സെഡ് എസ് ഇ വിയുടെ ഷോറൂം വില.

എസ് യു വികളായ ഹെക്ടർ, ഗ്ലോസ്റ്റർ എന്നിവയും വിൽക്കുന്ന എം ജി മോട്ടോർ, സെഡ് എസ് ഇ വിയുടെ 3,000 യൂണിറ്റാണ് ഇതുവരെ വിറ്റത്. ‘ഇതുവരെയുള്ള വൈദ്യുത വാഹന വിൽപനയുടെ പ്രകടനം സന്തോഷകരമാണെന്ന് എം ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിൽ കൂടുതൽ വൈദ്യുത മോഡലുകൾ വിൽപ്പനയ്‌ക്കെത്തിക്കാനും ഈ വിഭാഗത്തിലെ രണ്ടാമത് മോഡലായി 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇ വിയാണു പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ് ചൈനീസ് വാഹന നിർമ്മാതാക്കളായ ടഅകഇ മോട്ടോഴ്‌സിൻറെ കീഴിലുള്ള മോറിസ് ഗാരേജ് വിപണിയിൽ അവതരിപ്പിച്ചത്. 44.5 കിലോവാട്ട് ‘ഹൈടെക്’ ബാറ്ററി പായ്ക്കാണ് 2021 എംജി ദട ഇവിയുടെ മുഖ്യ ആകർഷണം . ഈ ബാറ്ററി പാക്ക് 2021 മോഡലിന്റെ റേഞ്ച് 419 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട് എന്നും എംജി മോട്ടോർ അവകാശപ്പെടുന്നു.എന്നാൽ, 44.5 കിലോവാട്ട് തന്നെ കപ്പാസിറ്റിയുള്ള ഇതുവരെ വില്പനയിലുണ്ടായിരുന്ന എംജി ദട ഇവിയുടെ റേഞ്ച് 340 കിലോമീറ്റർ ആയിരുന്നു. ”മിക്ക സാഹചര്യങ്ങളിലും” ഒരു ചാർജിൽ 300-400 കിലോമീറ്റർ സഞ്ചരിക്കാനുള്ള പ്രായോഗിക പരിധിയാണ് പുത്തൻ ബാറ്ററി പാക്ക് നൽകുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *