എടിഎമ്മിൽ നിന്ന് കീറിയ കറൻസി കിട്ടിയാൽ എന്ത് ചെയ്യണം : അറിയേണ്ടതെല്ലാം

എടിഎമ്മിൽ നിന്ന് കീറിയ കറൻസി കിട്ടിയാൽ എന്ത് ചെയ്യണം : അറിയേണ്ടതെല്ലാം

എടിഎമ്മുകളിൽ നിന്ന് സുഗമമായി പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ ഈ സമയത്ത് കീറിയ കറൻസി കിട്ടിയാൽ എന്ത് ചെയ്യും. അത് ഇടപാടുകൾ നടത്താൻ സാധിക്കില്ല. എടിഎമ്മിൽ നിന്നും കീറിയ നോട്ട് കിട്ടിയാൽ നിരാശപ്പെടേണ്ട ആവശ്യമില്ല. നഷ്ടം വരാതെ തന്നെ കീറിയ കറൻസി നോട്ട് മാറ്റിയെടുക്കാനായിട്ട് സാധിക്കും.

ബാങ്കിൽ അറിയിക്കുക

എടിഎമ്മുകളിൽ നിന്നും കീറിയ കറൻസി നോട്ടുകൾ ലഭിക്കുകയാണെങ്കിൽ ഉപയോക്താക്കളുടെ പ്രയാസങ്ങൾ മുന്നിൽ കണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനായി ചില മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ബാങ്കിൽ ബന്ധപ്പെടാം. ആർബിയുടെ നയങ്ങൾ പ്രകാരം ഒരു ഭാഗം നഷ്ടപ്പെടുകയോ, രണ്ടിലധികം കഷണങ്ങളായി മാറിക്കഴിഞ്ഞ കറൻസി നോട്ടോ ആണ് വികലമാക്കപ്പെട്ട നോട്ടായി കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ ഒരു നോട്ട് എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്ന സമയത്ത് നിങ്ങൾക്ക് ലഭിച്ചാൽ ഏത ബാങ്കിന്റെ എടിഎം ആണോ നിങ്ങൾ ഉപയോഗിച്ചത് ഉടൻ തന്നെ ആ ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടുക.

ബാങ്കിലെത്തിയാൽ

ബാങ്ക് നിങ്ങളോട് ഒരു ഫോറം പൂരിപ്പിക്കുവാൻ പറയും. എടിഎമ്മിൽ നിന്നും ലഭിച്ച സ്ലിപ്പ് നിങ്ങളുടെ പക്കലുണ്ടങ്കിൽ അപേക്ഷയോടൊപ്പം ആ സ്ലിപ്പ് കൂടെ ബാങ്കിൽ സമർപ്പിക്കാം. ഇനി നിങ്ങളുടെ പക്കൽ ഇടപാട് നടത്തിയ സ്ലിപ്പ് ഇല്ല എങ്കിൽ നിങ്ങൾക്ക് മൊബൈലിൽ ലഭിച്ചിരിക്കുന്ന വിവരങ്ങൾ ബാങ്കിൽ നൽകാം. അപേക്ഷ പരിശോധിച്ചതിന് ശേഷം ബാങ്ക് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ വിലയിരുത്തുകയും മറ്റ് വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്യും. എല്ലാം ശരിയാണെങ്കിൽ കീറിയ നോട്ട് ബാങ്ക് സ്വീകരിക്കുകയും അതിന് പകരമായി പുതിയ നോട്ടുകൾ നിങ്ങൾക്ക് തരികയും ചെയ്യും.നോട്ട് മാറ്റിത്തരാൻ ബാങ്ക് വിസമ്മതിച്ചാലോ, നിങ്ങളെ ധാരളം സമയം കാത്തിരിപ്പിക്കുകയോ ചെയ്താൽ നിങ്ങൾക്ക് പോലീസിൽ പരാതി നൽകാം. ആർബിഐയുടെ നയങ്ങൾ പ്രകാരം ഇത്തരം നടപടികൾ കൈക്കൊള്ളുന്ന ബാങ്കുകൾ 10000 രൂപ പിഴയായി ഉപയോക്താവിന് നൽകേണ്ടി വരും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *