അവസരങ്ങൾ തുറന്നിട്ട് ഇ സെല്ലിങ്ങ് : വീട്ടിലിരുന്ന് പണമുണ്ടാക്കാം

അവസരങ്ങൾ തുറന്നിട്ട് ഇ സെല്ലിങ്ങ് : വീട്ടിലിരുന്ന് പണമുണ്ടാക്കാം

ഓൺലൈൻ സെല്ലറായി വീട്ടിലിരുന്ന് പണമുണ്ടാക്കാൻ ഒരുപാട് സാധ്യതകളുളള കാലമാണിത്. ചെറിയ സൗകര്യത്തിൽ ഇരുന്ന് ഓൺലൈനിലൂടെ വില്പന നടത്തി മികച്ച വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്ന ഒട്ടേറെ വഴികൾ ഉണ്ട്. ആമസോണിന്റെ ഇ സെല്ലർ പ്ലാറ്റ് ഫോം ഇതിനൊരു മികച്ച വഴിയാണ്.

അതു പോലെ തന്നെ ഇ കോമേഴ്‌സ് പ്ലാറ്റ് ഫോമുകളിൽ സെല്ലർ പ്രോഗ്രാമുകളുണ്ട്. നമ്മുടെ കാർഷിക ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ വിപണനം നടത്താൻ നിരവധി ഓപ്ഷനുകളാണ് ഉളളത്. ഏത്തയ്ക്ക കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിന് പകരം അത് മൂക്കുമ്പോൾ പടലയോടെ എടുത്ത് പായ്ക്ക് ചെയ്ത് ആമസോണിൽ വിൽക്കാൻ കഴിയും. ഉപഭോക്താവിന്റെ അടുത്ത് എത്തുമ്പോഴേക്കും കായ പഴുത്തിരിയ്ക്കും. ഇതു മാത്രമല്ല ചിപ്‌സായും, ഏത്തയ്ക്കാ പൊടിയുമായൊക്കെ നല്ല രീതിയിൽ ഓൺലൈനിൽ വിപണനം നടത്താനാകും.

കേരളത്തിൽ സുലഭമായി ലഭ്യമാക്കുന്ന കപ്പ പോലും ആമസോണിൽ വിൽക്കാനാകും. ചക്ക സീസണിൽ അതും വിപണനത്തിനായി ഒരുക്കാം. ചാരം,ചാണകം, ജൈവവളങ്ങൾ എന്നിവയൊക്കെ ആമസോണിൽ ലഭ്യമാണ്.

ഓൺലൈനിലൂടെ വിൽക്കുന്നതിന് വലിയ മൂലധനം ആവശ്യമില്ല. ചെറിയ മുതൽമുടക്കിൽ വിൽപ്പന ആരംഭിക്കാം. ചരക്ക് എടുത്ത് വയ്ക്കാനുളള സ്ഥലമാണ് ഇതിന് ആവശ്യം. സ്വന്തമായി ഉൽപ്പന്നമില്ലെങ്കിലും ഇ സെല്ലറാകാം. കർഷകരുടെ അടുത്ത് നിന്ന് നേരിട്ട് വാങ്ങി അത് അതേപടിയോ മൂല്യവത്ക്കരണം ചെയ്‌തോ വിൽക്കാം. ഇ-കോമേഴ്‌സ് മേഖലയ്‌ക്കൊപ്പം വളരാനുളള അവസരമാണ് ഈ രംഗത്തെ സംരംഭകർക്കുളളത്. ഇ സെല്ലറാകാൻ നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ഒന്നും പ്രശ്‌നമല്ല. അടിസ്ഥാനപരമായ കംമ്പ്യൂട്ടർ ജ്ഞാനം ഉണ്ടായാൽ മാത്രം മതി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *