ക്ലീനിങ് ഉല്പന്ന നിർമ്മാണ സംരംഭം: വിപണി മാടി വിളിക്കുന്നു

ക്ലീനിങ് ഉല്പന്ന നിർമ്മാണ സംരംഭം: വിപണി മാടി വിളിക്കുന്നു

കോവിഡ്-19 മഹാമാരിക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നവയാണ് ക്ലീനിങ്ങ് ഉല്പന്നങ്ങൾ. വളരെ ചെറിയ മുതൽ മുടക്കിൽ കൂടുതൽ സുരക്ഷിതമായി നിർമ്മിക്കാവുന്നവയാണ് ഇത്തരം ഉൽപ്പന്നങ്ങൾ. വലിയ വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ഈ കാലഘട്ടത്തിൽ ചെറുകിട സംരഭങ്ങൾക്ക് സാധ്യത ഏറെയാണ്. സോഷ്യൽ മീഡിയകൾ ഉപയോഗപ്പെടുത്തി വിതരണം സുഗമമാക്കാനും കഴിയും.

ഗുണമേന്മയുളളതും കുടുംബ ബജറ്റിനോട് ചേർന്നു നിൽക്കുന്ന നാടൻ ക്ലീനിങ്ങ് ബ്രാന്റുകൾക്ക് വിപണിയിൽ കുതിപ്പ് ഉണ്ടാക്കാനാകും. വലിയ മെഷീനുകളോ വലിയ സാങ്കേതിക വിദ്യയോ ആവശ്യം വരില്ല. വീട്ടമ്മമാർക്കും സ്ത്രീകൾക്കും ഇത്തരം ക്ലീനിങ്ങ് ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കാം. അസംസ്‌കൃത വസ്തുക്കൾ പ്രാദേശികമായി തന്നെ ലഭ്യമാണ്. ബാർകോഡും, വെബ്‌സൈറ്റും ഉൾപ്പെടുത്തി ഇത്തരം ഉൽപ്പന്നങ്ങളുടെ ലേബലിങ്ങ് കൂടുതൽ വിശ്വാസകരമാക്കാം.

പ്രാദേശിക വിപണിയിൽ സാന്നിധ്യം അറിയിക്കുകയാണ് ആദ്യത്തെ ലക്ഷ്യം. ഉൽപ്പാദന കേന്ദ്രത്തിൽ നിന്നും വിപണനം നടത്താവുന്ന പ്രദേശങ്ങളിൽ നേരിട്ട് എത്തിക്കുന്നതാണ് നല്ലത്. ഹോട്ടലുകൾ, ഹോസ്പിറ്റലുകൾ, വ്യവസായ വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഓഫറുകളിൽ ബൾക്ക് ആയിട്ട് വിപണനം നടത്താം. കൂടാതെ വീടുകളിലെത്തി ഡയറക്ട് മാർക്കറ്റിങ്ങും ചെയ്യാവുന്നതാണ്. കുടുംബശ്രീ പോലുളള സംവിധാനങ്ങളുടെ മാസച്ചന്തകളിലും ഹോം ഷോപുകളിലും വിപണനം പ്രയോജനപ്പെടുത്താം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *