മാതൃകയാക്കാം :കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യമായി ഇന്ധനം നൽകുന്നൊരു പ്രെടോൾ പമ്പ്

മാതൃകയാക്കാം :കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യമായി ഇന്ധനം നൽകുന്നൊരു പ്രെടോൾ പമ്പ്

ഇന്ധന വില കുത്തനെ ഉയരുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്തമാവുകയാണ് മൈസൂരുവിലെ ഈ പെട്രോൾ പമ്പ്.
കൊവിഡ് മുന്നളിപ്പോരാളികൾക്ക് സൗജന്യമായി ഇന്ധനം നൽകുകയാണ് ബോഗാഡി സർക്കിളിലെ പെട്രോൾ പമ്പ്. എൻ സുന്ദരം ആൻഡ് സൺസ് എന്ന പമ്പാണ് ഇത്തരത്തിലൊരു പുതുമയുളള പരിപാടി ചെയ്യുന്നത്. കൊവിഡ് മുന്നണി പോരാളികൾക്ക് അഞ്ച് ലിറ്റർ പെട്രോൾ വീതമാണ് ഇവർ സൗജന്യമായി നൽകുന്നത്.

മെഡിക്കൽ രംഗത്തും അല്ലാതെയുമുളള മേഖലകളിലെയും കൊവിഡ് മുന്നണി പോരാളികൾക്ക് ഈ സൗകര്യം ലഭ്യമാണ്. ഇതിനോടകം 50ഓളം കൊവിഡ് പോരാളികൾക്ക് സൗജന്യമായി ഇന്ധനം നൽകിയെന്നാണ് പെട്രോൾ പമ്പിൻറെ പ്രൊപ്രൈറ്റർ കുമാർ കെ എസ് പറയുന്നത്.

മഹാമാരികാലത്ത് നിരവധിപ്പേർക്ക് കിറ്റുകൾ അടക്കമുള്ള അവശ്യ വസ്തുക്കൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് കുമാർ. വിശ്രമമില്ലാതെയാണ് കൊവിഡ് മുൻനിരപ്പോരാളികളുടെ സേവനം അപ്പോൾ അവരോട് നന്ദി പ്രകാശിപ്പിക്കുന്നതിനാണ് ഇത്തരമൊരു നിലപാടെന്നാണ് കുമാർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. മെഡിക്കൽ രംഗത്ത് മാത്രം പ്രവർത്തിക്കുന്നവർക്ക് മാത്രമല്ല ഈ സൈകര്യം. ഡെലിവെറി ജീവനക്കാർ, ഡ്രൈവർമാർ എന്നിവർക്കും സൗജന്യമായി ഇന്ധനം നൽകുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *