സ്വർണ്ണ വില ഉയർന്നു: ഇന്ന് പവന് 35,440 രൂപ

സ്വർണ്ണ വില ഉയർന്നു: ഇന്ന് പവന് 35,440 രൂപ

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഉയരത്തിലെത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഒരു പവന് 35,440 ആണ് ഇന്നത്തെ വില. ഗ്രാമിന് 4420രൂപയാണ്. കഴിഞ്ഞ ദിവസം 35,360 രൂപയിലാണ് വെളളിയാഴ്ച വ്യാപാരം നടന്നത്. ജൂൺ മാസത്തെ ഏറ്റവും കുറഞ്ഞ വില 35,000 ആയിരുന്നു.

കഴിഞ്ഞ മാസത്തിൽ സ്വർണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. ആഗോള വിപണിയിൽ യുഎസ് ജോലികളുടെ ഡാറ്റ പുറത്തുവരുന്നതിന് മുന്നോടിയായി വിലയേറിയ ലോഹം ആറ് ശതമാനം ഇടിഞ്ഞു.സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 1772. 40 ആയി. സ്വർണ്ണ ഫ്യൂച്ചറുകൾ 0.3 ശതമാനം ഇടിഞ്ഞ് 1754.30 ആയി.

രാജ്യാന്തര വിപണയിൽ ഫെഡ് നിരക്കുയർത്തൽ പ്രഖ്യാപനത്തിന്റെയും ഇൻഫ്രാസ്ട്രക്ച്ചർ സ്റ്റിമുലസ് പ്രഖ്യാപനങ്ങളുടെയും പശ്ചാത്തലത്തിൽ ആണ് ജൂണിൽ സ്വർണ്ണ വില താഴ്ന്നത്. ജൂലായിൽ സ്വർണ്ണ വിപണി ഉണരുമെന്നാണ് വ്യാപാരികൾ പറയുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *