റീട്ടെയിൽ, ഹോൾസെയിൽ മേഖലയെ എംഎസ്എംഇയിൽ ഉൾപ്പെടുത്തിയത് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

റീട്ടെയിൽ, ഹോൾസെയിൽ മേഖലയെ എംഎസ്എംഇയിൽ ഉൾപ്പെടുത്തിയത് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

റീട്ടെയിൽ, ഹോൾസെയിൽ മേഖലയെ മൈക്രോ, സ്‌മോൾ, മീഡിയം എൻറർപ്രൈസിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നിർദേശങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി ഇതൊരു നാഴികക്കല്ലാവുന്ന തീരുമാനമെന്നാണ് നിരീക്ഷിച്ചത്്. വലിയ രീതിയിൽ നേട്ടമുണ്ടാക്കുന്ന നിർദ്ദേശം വ്യവസായ മേഖലയ്ക്ക് ഊർജ്ജം നൽകുമെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തൽ.

കോടിക്കണക്കിന് വ്യാപാരികൾക്ക് എളുപ്പത്തിൽ ധനസഹായം കണ്ടെത്താൻ സാധിക്കുമെന്നും അതിലൂടെ വ്യാപാരം മെച്ചപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരികളെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി നിതിൻ ഡഗ്കരിയാണ് ഇത് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ വെള്ളിയാഴ്ച അവതരിപ്പിച്ചു

ചെറുകിട വ്യാപാരികളെ സാമ്പത്തിക വളർച്ചയിലേക്കുള്ള എൻജിനുകളാക്കി മാറ്റുന്നതാണ് നീക്കമെന്നാണ് പുതുക്കിയ നിർദ്ദേശങ്ങളേക്കുറിച്ച് നിധിൻ ഗഡ്കരി പ്രതികരിച്ചത്. കൊവിഡ് 19 പ്രതിസന്ധി മൂലം തകർന്ന നിലയിലുള്ള ഹോൾസെയിൽ റീട്ടെയിൽ മേഖലയ്ക്ക് ഏറെ സഹായകരമാകും പുതിയ നീക്കമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *