എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ്ങ് ഞായറാഴ്ച മുടങ്ങും

എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ്ങ് ഞായറാഴ്ച മുടങ്ങും

എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങളിൽ ഞായറാഴ്ച തടസ്സം നേരിടുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ദിവസം മുഴുവൻ സമയവും ഇത്തരം ഒരു പ്രശ്നം ഉപഭോക്താക്കൾക്ക് നേരിടേണ്ടി വരില്ല. രണ്ടര മണിക്കൂറോളം മാത്രമാണ് ഇന്റർനെറ്റ് ബാങ്കിങ്ങ് സേവനം തടസ്സപ്പെടുക.

സാധാരണ ഇടപാടുകൾ നടക്കുന്ന സമയത്തല്ല ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾക്ക് തടസ്സം നേരിടുക എന്നതിൽ ആശ്വസിക്കാം. പുലർച്ചെ 3.25 മുതൽ 5.50 വരെ ആയിരിക്കും. മെയിന്റനൻസ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആണ് ഈ സമയത്ത് സേവനങ്ങൾക്ക് തടസ്സം നേരിടുക എന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്.

ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും എന്ന് പറയുമ്പോൾ നെറ്റ് ബാങ്കിങ് മാത്രമല്ല തടസ്സപ്പെടുക. യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങളും ഈ സമയത്ത് ലഭ്യമാവില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുളളത്. ഇത്തരത്തിൽ ഒരു തടസ്സം നേരിടുന്നതിൽ ഖേദിക്കുന്നു എന്നും ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ എസ്ബിഐ അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *