കോറോണക്കാലത്തെ ബിസിനസ്സ് : ഡിജിറ്റൽ മേഖലയിലൂടെ വളർത്താം

കോറോണക്കാലത്തെ ബിസിനസ്സ് : ഡിജിറ്റൽ മേഖലയിലൂടെ വളർത്താം

ലോകമെമ്പാടും കോറോണ വൈറസ് ഭീഷണിയിലാണ്. വൈറസ് വ്യാപനം സംരംഭ മേഖലയെ ഒന്നാകെ സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. കോവിഡ് 19 നൊപ്പം ബിസിനസ്സ് വളരണമെങ്കിൽ ഹൈടെക്ക് ആകേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് ചിലവ് കുറഞ്ഞ പരസ്യ രീതികളും ബിസിനസ്സ് പ്രമോഷനുകളും അനിവാര്യമാണ്. ഇതിന് സഹായിക്കുന്ന ഘടകമാണ് ഡിജിറ്റൽ മാർക്കറ്റിങ്ങ്.

സംരംഭം ആരംഭിക്കുമ്പോൾ മുതൽ മാർക്കറ്റിങ്ങ് ആരംഭിക്കുന്നു. ചെറിയ സമയത്തിനുളളിൽ ഉപഭോക്താക്കളിലേക്ക് വേഗം എത്തുക എന്നതാണ് ലക്ഷ്യം. ഇന്റർനെറ്റ് ഇന്ന് എല്ലാവരിലേക്കും എത്താൻ എളുപ്പമുളള മാർഗമാണ്. ടെലിവിഷൻ, റേഡിയോ, ബിൽബോർഡുകൾ, വർത്തമാന പത്രങ്ങൾ,മാസികകൾ തുടങ്ങിയവയിലാണ് നമ്മൾ പരസ്യം നൽകുക. എന്നാൽ ഇപ്പോൾ എല്ലാവരും ഇന്റർനെറ്റിൽ അധിഷ്ഠിതമായ ഡിജിറ്റൽ മാർക്കറ്റിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ പ്രധാന്യം

ആളുകൾ പുറത്തിറങ്ങാതെ വീടുകളിലാണ് കൂടുതൽ സമയവും ചിലവഴിക്കുന്നത്. അതു കൊണ്ട് തന്നെ ആളുകൾ കൂടുതൽ സമയവും സോഷ്യൽ മീഡിയ എടുത്തു നോക്കുന്നു. ഇവിടെയാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ പ്രാധാന്യം. ഡിജിറ്റൽ മാർക്കറ്റങ്ങിലൂടെ പ്രസ്തുത ഉപഭോക്താക്കളിലേക്ക് നമ്മുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിക്കാൻ കഴിയുമോ എന്ന് നാം ചിന്തിക്കണം. അത്തരത്തിലുളള ബിസിനസ്സ് ആണെങ്കിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ നിക്ഷേപിക്കാം. സാധാരണ പരസ്യമാർഗങ്ങളേക്കാൾ വേഗത്തിൽ ഉപഭോക്താക്കളിൽ എത്താൻ ഡിജിറ്റൽ മാർക്കറ്റിങ്ങ് സഹായകരമായിരിക്കും.

ബ്രാന്റിങ്ങ്

ഡിജിറ്റൽ മാർക്കറ്റിങ്ങ് എന്നത് വരുമാനം ഉണ്ടാക്കാൻ മാത്രമുളള മാർഗ്ഗമല്ല. ബ്രാന്റിങ്ങിനും വളരെയധികം ഇത് സഹായകമാകും. ഉൽപ്പന്നത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്ന രീതിയിൽ നമുക്ക് ഡിജിറ്റൽ മാർക്കറ്റിങ്ങിനെ റീ ഡിസൈൻ ചെയ്യാം. വെബ്‌സൈറ്റ് നിർമ്മാണം, സോഷ്യൽ മീഡിയ പേജുകൾ, ഓൺലൈൻ മാധ്യമങ്ങളിലെ ലേഖനങ്ങൾ പരസ്യങ്ങൾ എന്നിവ ഡിജിറ്റൽ മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്നു. വിഡിയോയ്ക്കും ഇപ്പോൾ പ്രസക്തി വർധിച്ചു വരികയാണ്.

ബ്ലോഗുകളും വെബിനാറുകളും

കാലഘട്ടം ഏതായാലും ക്രിയാത്മകമായി ഇടപെടുക. ഉപഭോക്താക്കളുടെ പ്രായം, അഭിരുചി എന്നിവ മനസ്സിലാക്കാൻ ഡിജിറ്റൽ മാർക്കറ്റിങ്ങ് സഹായകരമാകും. സ്ഥാപനത്തിന്റെ പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും എന്തൊക്കെയാണെന്നും മറ്റുമുളള വിവരങ്ങൾ ആളുകളെ അറിയിക്കാൻ ബ്ലോഗ് സഹായിക്കുന്നു. ഒരു സ്ഥാപനത്തിന്റെ സ്വന്തം വെബ്‌സൈറ്റിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സെമിനാറുകളെയാണ് വെബിനാർ എന്ന് പറയുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ബ്ലോഗുകൾക്കും, വെബിനാറുകൾക്കും, വിഡിയോകൾക്കും ഏറെ പ്രാധാന്യം ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *