നഷ്ട സംരംഭമാകില്ല ആടുവളർത്തൽ : നേടാം നല്ല വരുമാനം

നഷ്ട സംരംഭമാകില്ല ആടുവളർത്തൽ : നേടാം നല്ല വരുമാനം

കോവിഡ് 19 നെ തുടർന്നുളള പ്രതിസന്ധിയിൽ നിരവിധി പേരാണ് സ്വന്തമായി സംരംഭത്തിന് തുടക്കം കുറിച്ചത്. വീടുകളിലിരുന്ന് വീട്ടമ്മമാർക്ക് ചെയ്യാവുന്ന ഒരു സംരംഭമാണ് ആടുവളർത്തൽ. ഇതിലൂടെ നല്ല വരുമാനം ഉണ്ടാക്കാനും സാധിക്കും. ആട് വളർത്തൽ സംരംഭം ആരംഭിക്കാൻ ഒരുങ്ങുകയാണെങ്കിൽ നല്ലയിനം ആടിനെ വാങ്ങണം എന്നതാണ് പ്രധാനം. ആടു ഫാമിങ്ങിന് വളരെയധികം സാധ്യതകളുണ്ട്. ഇതിനു പുറമെ സർക്കാർ ധനസഹായവും ഇതിന് ലഭ്യമാണ്.

ആടു ഫാമിങ്ങിനായി കൂടൊരുക്കാനും വലിയ വിഷമമൊന്നുമില്ല. തീറ്റപ്പുല്ല് നട്ടു വളർത്തുകയോ, അല്ലെങ്കിൽ വാങ്ങിക്കുകയോ ചെയ്യാനുളള സംവിധാനം ഇന്നുണ്ട്. ഇതു കൂടാതെ ആടുകൾക്ക് ഇൻഷുറൻസ് സഹിതം വളർത്താനുളള പദ്ധതികളും നിലവിലുണ്ട്. നഷ്ടമില്ലാത്ത ബിസിനസെന്ന രീതിയിലും ആടുവളർത്തൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. അതു കൊണ്ട് തന്നെയാണ് അഭ്യസ്ത വിദ്യരായ യുവാക്കൾ പോലും ഈ കൃഷിയിലേക്ക് കടന്നുവരുന്നത്. ആടുകളെ പരിപാലിക്കാൻ സമയം ഉളള ഏതൊരാൾക്കും വരുമാനം കണ്ടെത്താനാകും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മാംസത്തിനായും, പാലിനായും ആടുകളെ വളർത്താം. ഇതിന് രണ്ടിനും വിപണിയിൽ നല്ല സാധ്യതയുണ്ട്. നല്ലയിനം ബ്രീഡുകളെ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. മാത്രമല്ല അസുഖങ്ങൾ ഒന്നും ബാധിക്കാത്ത രീതിയിലുളള പരിചരണവും ആവശ്യമാണ്. ഇതു കൂടാതെ നല്ല ഭക്ഷണം നൽകാനും ശ്രദ്ധിക്കണം. വിപണിയിലിപ്പോൾ ഹൈടെക് ആട്ടിൻ കൂടുകൾ വരെ ലഭ്യമാണ്. ഓട്ടോമാറ്റിക് ഡ്രിങ്കിങ്ങ് സൗകര്യവും,ഫീഡറും കൂട്ടിനുളളിൽ തന്നെ സജ്ജീകരിക്കും.കൂടൊരുക്കുമ്പോഴും ശ്രദ്ധിക്കുന്നത് നല്ലതാണ്. ആട്ടിൻകാഷ്ഠവും മൂത്രവും കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഒരു ലിറ്റർ ആട്ടിൻപാലിന്100 രൂപയ്ക്ക് അടുത്താണ് വില. അതു കൊണ്ട് തന്നെ നേട്ടത്തിനുളള സാധ്യതകൾ ഏറെയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *