റേഞ്ച് റോവർ സ്‌പോർട്‌സ് എസ് വി ആർ ഇന്ത്യൻ വിപണിയിൽ

റേഞ്ച് റോവർ സ്‌പോർട്‌സ് എസ് വി ആർ ഇന്ത്യൻ വിപണിയിൽ

റേഞ്ച് റോവർ സ്‌പോർട് എസ് വി ആർ ഇന്ത്യൻ വിപണിക്ക് തുടക്കമിടുന്നതായി പ്രഖ്യാപിച്ച് ജാഗ്വാർ ലാൻറ് റോവർ ഇന്ത്യ. വാർത്താക്കുറിപ്പിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. 5.0 ലി സൂപ്പർ ചാർജ്ഡ് വി8 പെട്രോൾ എഞ്ചിനോടെയാണ് റേഞ്ച് റോവർ സ്‌പോർട് എസ് വി ആർ എസ് വി ആർ ടോപ് റേഞ്ച് ലഭ്യമാകുന്നത്. 423 കിലോവാട്ട് പവർ 700 എൻഎം ടോർക് എന്നിവ നൽകാൻ ശേഷിയുള്ള എഞ്ചിനാണിവ. 4.5 സെക്കൻറിൽ ആക്‌സിലറേഷൻ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ എന്ന നിലയിലേക്ക് കുതിക്കും.

ജാഗ്വാർ ലാൻറ് റോവേഴ്‌സ് സ്‌പെഷ്യൽ വെഹിക്കിൾ ഓപറേഷൻസ് ഇന്നേവരെ പുറത്തിറക്കിയതിൽ ഏറ്റവും വേഗതയുള്ളതും കരുത്തുറ്റതുമായ വാഹനമാണ് റേഞ്ച് റോവർ സ്‌പോർട് എസ് വി ആർ എന്ന് കമ്പനി അവകാശപ്പെടുന്നു. യുകെയിലെ കവൻററിയിൽ നിന്ന് കൈകൾ കൊണ്ട് പൂർത്തീകരിച്ച് പുറത്തിറങ്ങുന്ന വാഹനം റേഞ്ച് റോവർ സ്‌പോർട് ലൈറ്റ് വെയ്റ്റിൻറെ ശേഷിയെ പരമാവധി പ്രകടമാക്കുന്നതാണ്. ആൾ അലുമിനിയം ആർക്കിടെക്ച്ചറിൽ പുതുമ നിലനിർത്തികൊണ്ടാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

വാഹനത്തിന്റെ അടിസ്ഥാന ഘടനയിൽ സവിശേഷമായ കൂട്ടിചേർക്കലുകൾ കൂടി ആകുന്നതോടെ എസ് വി ആർ കൂടുതൽ ചലനാത്മകമായി മാറുന്നു. പരമ്പരാഗതമായ് റേഞ്ച് റോവറിന് ലഭിക്കുന്ന ഓൾ ടെറിയൻ കാര്യശേഷിയും സൗകര്യവും നിലനിർത്തികൊണ്ടാണിത്. മികവോടെ തയ്യാറാക്കിയിരിക്കുന്ന ഡിസൈൻ വാഹനത്തിൻറെ കരുത്തുറ്റ വേഗതയിലും ബ്രേക്കിങിലും വാഹനം നിയന്ത്രണത്തിൽ തന്നെ നിലനിർത്തുന്നതിന് സഹായിക്കുന്നതാണ്. വാഹനത്തിൻറെ ഡാംപിങ് ഹാർഡ് വെയറുകൾ അനിതരസാധാരണമായ ടേൺ ഇന്നും , മിഡ് കോർണർ ഗ്രിപ്പും നൽകാൻ പര്യാപ്തമാകും വിധമുള്ളതാണ്. കൂടുതൽ വാഹന നിയന്ത്രണവും സാധ്യമാക്കുന്നതായും കമ്പനി വ്യക്തമാക്കുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *