സംരംഭകർ മാതൃകയാക്കേണ്ട സംരംഭകൻ

സംരംഭകർ മാതൃകയാക്കേണ്ട സംരംഭകൻ

ഒരു നല്ല സംരംഭകനാകണമെങ്കിൽ ജീവിതത്തിൽ പല വെല്ലുവിളികളും നേരിടേണ്ടി വരും. പല പ്രതിസന്ധികളും അതിജീവിക്കണം.
ഒരു ബിസിനസ്സ് ആരംഭിച്ച് അത് ഒരു വിജയമാകുന്നത് വരെ നിങ്ങൾക്ക് പല അവസ്ഥകളിലൂടെയും സഞ്ചരിക്കേണ്ടി വരും. തളരാതെ നമ്മൾ ആത്മധൈര്യത്തോടെ മുന്നേറിയാൽ മാത്രമാണ് വിജയം നേടാനാകുക. പല വലിയ സംരംഭകരുടെയും ജീവിതകഥകൾ അതാണ് നമ്മെ ഓർമിപ്പിക്കുന്നത്.സാവധാനം വിജയിച്ച് മുന്നേറുകയെന്നതാണ് നല്ലത്. അതു പോലെ പ്രതിസന്ധികളെ അതീജിവിച്ച് വിജയം നേടിയവരെയും നമ്മെ പ്രോത്സാഹിപ്പിക്കുന്ന സംരംഭകനെ അറിയാം.

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ വിദഗ്ദനാണ് ക്ലെന്റ് ക്ലോത്തിയർ.ഇന്ന് റിയൽ എസ്റ്റേറ്റ് വേൾവൈഡി (ആർ ഇ ഡബ്ല്യു, ഡബ്ല്യു) ന്റെ പ്രസിഡന്റാണ് അദ്ദേഹം. വിവിധ രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് എഡ്യുക്കേഷൻ കമ്പനികൾ സ്ഥാപിച്ചിട്ടുണ്ട്.ആരെയും പ്രചോദിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിത കഥ.
17 വയസ്സുളളപ്പോൾ പലചരക്ക് വ്യാപാരത്തിൽ പിതാവിനൊപ്പം ചേർന്നു. വലിയ തോതിൽ ട്രക്ക് ലോഡുകളുമായി അവർ മൊത്ത വ്യാപാര മേഖലയിൽ മുന്നേറി. കാപ്പി പേലുളള പലചരക്ക് സാധങ്ങളുടെ ട്രക്ക് ലോഡുകൾ വാങ്ങുന്നു. പിന്നീട് ഇത് മറ്റൊരു മാർക്കറ്റിൽ വിൽക്കുന്നു. കുറച്ചു നാൾ കെന്റ് പരമ്പരാഗത വ്യവസായവുമായി മുന്നോട്ട് പോയി. എന്നാൽ അദ്ദേഹത്തിന്റെ വഴി അതായിരുന്നില്ലെന്ന തോന്നാലാകും വേറെ മേഖലയിലേക്ക് കാൽവയ്പ് നടത്തിയത്. പരമ്പരാഗത വ്യവസായം വിട്ട അദ്ദേഹം മൊത്തവ്യാപാരികളുടെ അടുത്ത് എത്തി അവർക്ക് എന്താണ് വേണ്ടതെന്ന് അന്വേഷിക്കുകയായിരുന്നു ചെയ്തത്. പിന്നെ അതിനനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങി.

അദ്ദേഹം ആദ്യം അവതരിപ്പിച്ച സംരംഭത്തെ റിവേഴ്സ് ഹോഴ്സെയ്ലിംഗ് എന്ന് വിളിക്കുന്നു. കെന്റിന് 30 വയസ്സുളളപ്പോൾ അവരുടെ ബിസിനസ്സ് ഏകദേശം രണ്ട് ബില്യൺ ഡോളർ വരുമാനം നേടി. ആ സമയത്ത് പങ്കാളികളികൾ തെറ്റിപ്പിരിഞ്ഞു. അതായിരുന്നു ജീവിതത്തിൽ അദ്ദേഹം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. എന്നാലും വീണ്ടും മുന്നേറാമെന്ന പ്രതീക്ഷ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ഈ പ്രതിസന്ധി 18 മാസം കഴിയുമ്പോഴും കൂടി വന്നു. ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന ദശലക്ഷം ഡോളർ 5000 ഡോളറായി കുറഞ്ഞു. ഈ സമയത്ത് അദ്ദേഹത്തിന്റെ മനസ്സിൽ ചില ഭയങ്ങൾ ഉണ്ടായിരുന്നു.

ഈ വലിയ ഭയത്തിനെതിരെ പോരാടുമ്പോഴാണ് റിയൽ എസ്റ്റേറ്റിനെ കുറിച്ച് വിവരമുളള ഒരാളെ പരിചയപ്പെടുന്നത്. ഇത് കെന്റിന്റെ ജീവിതത്തിലെ വഴിത്തിരിവായി. താൻ പരിചയപ്പെട്ട വ്യക്തിയിൽ നിന്നും റിയൽ എസ്റ്റേറ്റിനെ കുറിച്ചും മൊത്ത വ്യാപാരത്തെ കുറിച്ചും പഠിച്ചു.30 ദിവസത്തിന് ശേഷം ചെറുതായി അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വലുതാക്കാൻ തുടങ്ങി.ക്ലോത്തിയർ ചെയ്തത് വളരെ വിപ്ലവകരമായ സംഭവമായിരുന്നു. റിവേഴ്സ് ഹോൾസെലിംഗ് പ്രോപ്പർട്ടികൾക്കായി റിയൽ എസ്റ്റേറ്റ് വേൾഡ് വൈഡ് (ആർ ഇ ഡബ്ല്യു ഡബ്ല്യു) എന്ന സംവിധാനം സ്ഥാപിച്ചു.വിദ്യാർത്ഥികളെ റിയൽ എസ്റ്റേറ്റിനെ കുറിച്ച് മനസ്സിലാക്കി കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു.ഇന്ന് അദ്ദേഹം കോടികളാണ് സമ്പാദിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *