കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാം ഡ്രോപ് ഷിപ്പിങ്ങ് സംരംഭം

കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാം ഡ്രോപ് ഷിപ്പിങ്ങ് സംരംഭം

മൂലധനമില്ലാത്തത് കൊണ്ട് ബിസിനസ്സ് ആരംഭിക്കാതെ ഇരിക്കേണ്ട ആവശ്യമില്ല. കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യാൻ കഴിയുന്ന നിരവധി സംരംഭക ആശയങ്ങളാണ് നമുക്ക് ചുറ്റും ഉളളത്. ഇച്ഛാശക്തിയും ആത്മാർത്ഥമായ പ്രവർത്തനവും ഉണ്ടെങ്കിൽ കാര്യമായ മുതൽമുടക്കില്ലാതെ തന്നെ സംരംഭങ്ങൾ തുടങ്ങാം. ചെറിയ നിക്ഷേപത്തിൽ ബിസിനസ്സ് ആരംഭിക്കുക പിന്നീട് വരുമാനം കൂടുന്നത് അനുസരിച്ച് സംരംഭം കൂടുതൽ മെച്ചപ്പെടുത്താം.

ഒരു ഉല്പന്നം വിൽക്കാൻ കടയിൽ സാധനങ്ങൾ സൂക്ഷിക്കേണ്ട എന്നതാണ് ഡ്രോപ് ഷിപ്പിങ്ങിന്റെ പ്രത്യേകത. ഓർഡറുകൾക്ക് അനുസരിച്ച് ഉല്പന്നം വാങ്ങി എത്തിക്കാം. ഉല്പന്നം നേരിട്ട് കൈകാര്യം ചെയ്യാതെ തന്നെ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന രീതിയാണിത്. ഈ സംരംഭം പലരും ചെയ്ത് വിജയിച്ചിട്ടുണ്ട്. പ്രമുഖ ഇ-കോമേഴ്‌സ് പോർട്ടലുകൾ നോക്കിയാൽ എത്രയോ ഉല്പന്നങ്ങളാണ് കമ്പനികൾ നേരിട്ട് വിറ്റഴിക്കുന്നത്. അതു കൊണ്ട് തന്നെ വിജയ സാധ്യതയുളള സംരംഭമാണിത്.

വെയർഹൗസ് പോലുളള സംവിധാനങ്ങൾ വേണ്ട എന്നത് ഈ സംരംഭത്തിന്റെ മെച്ചമാണ്. നേരിട്ട് ഉല്പന്നം സൂക്ഷിക്കുന്ന പ്രശ്‌നവുമില്ല. റീട്ടെയ്ൽ സ്റ്റോറുകളെ അപേക്ഷിച്ച് ചിലവ് കുറവുമായിരിക്കും. തുടക്ക സമയത്ത് വീട്ടിൽ നിന്ന് തന്നെ ബിസിനസ്സ് തുടങ്ങാം.ഇതിനായി ഉപഭോക്താക്കളുടെ ചില്ലറ വിൽപ്പനക്കാരുടെയും ഒരു നെറ്റ് വർക്ക് രൂപികരിക്കുകയുമാണ് ആദ്യം വേണ്ടത്. തുടക്കത്തിൽ ഒരു ലാപ്‌ടോപ്പും, പ്രൊഡക്ട് ഡെലിവറി ചെലവുകളുമാണ് വരുന്നത്.

ഉപഭോക്താക്കളിൽ നിന്ന് സാധനങ്ങൾ സ്വീകരിച്ച് വിവിധ ഇടങ്ങളിൽ കൊറിയർ ചെയ്യുന്ന കമ്പനികൾക്ക് നിരവധി സാധ്യതകളുണ്ട്. പ്രമുഖ കൊറിയർ കമ്പനികളുടെ ഫ്രാഞ്ചൈസികൾ ഏറ്റെടുത്ത് ബിസിനസ്സ് ആരംഭിക്കാം. ഫ്രാഞ്ചൈസികൾ ആണ് ഏറ്റെടുക്കുന്നതെങ്കിൽ മാർക്കറ്റിങ്ങിനായി വലിയ തുക ചെലവഴിക്കേണ്ട. ഫ്രാഞ്ചൈസി ഫീസായും പ്രാരംഭ മൂലധനമായും കമ്പനികളുടെ നിബന്ധനയ്ക്ക് അനുസരിച്ച് തുക ചെലവാക്കേണ്ടി വരും. എന്നാൽ പതിയെ ലാഭത്തിലേക്ക് ചുവട് വയ്ക്കാനുളള അവസരം കൂടിയാണിത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *