ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ ഇനിയും സമയമുണ്ട്

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ ഇനിയും സമയമുണ്ട്

പാൻ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് ഇനിയും സാവകാശമുണ്ട്. സമയപരിധി പതിവു പോലെ വീണ്ടും കേന്ദ്ര സർക്കാർ നീട്ടി. നേരത്തെ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി ഇന്ന് ആയിരുന്നു. പുതുക്കിയ തീരുമാനം അനുസരിച്ച് സെപ്റ്റംബർ 30 വരെ സമയമുണ്ട്.

രണ്ടു കാർഡുകളും തമ്മിൽ ബന്ധിപ്പിക്കുന്നതിനുളള നിയമപരമായ സമയപരിധി കഴിഞ്ഞാൽ പിന്നീട് പാൻകാർഡുകൾ പ്രവർത്തന രഹിതമാകുമെന്നാണ് ഫിനാൻസ് ബിൽ പറയുന്നത്. പിന്നീട് എപ്പോഴെങ്കിലും ആധാർ കാർഡുമയി ഈ പാൻ നമ്പർ ബന്ധിപ്പിച്ചാൽ പ്രവർത്തിപ്പിക്കാനും സാധിക്കും.

ഇരുകാർഡുകളും തമ്മിൽ ബന്ധിപ്പിക്കുമ്പോൾ പാനിലും ആധാറിലും രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ഒന്നായിരിക്കണം. പേര്, ജനനതീയതി, ലിംഗം ഇവ ഇരു കാർഡുകളിലും വ്യത്യസ്തമാകാൻ പാടില്ല. ആധായ നികുതി ഇ ഫയലിങ്ങ് പോർട്ടൽ വഴിയോ, എസ്എംഎസ് വഴിയോ ലളിതമായി ഇത് ചെയ്യാനാകും. ഇ ഫയലിങ്ങ് പോർട്ടലിൽ ഇടത് ഭാഗത്തായി ലിങ്ക് ചെയ്യാനുളള വിഭാഗം ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *