ലക്ഷദ്വീപ് മാലിദ്വീപ് പോലെയാക്കും; പുതിയ ടൂറിസം പദ്ധതിയുമായി സര്‍ക്കാര്‍

ലക്ഷദ്വീപ് മാലിദ്വീപ് പോലെയാക്കും; പുതിയ ടൂറിസം പദ്ധതിയുമായി സര്‍ക്കാര്‍

മാലിദ്വീപിലേതിനു സമാനമായി ലക്ഷദ്വീപില്‍ പുതിയ ടൂറിസം പദ്ധതിയുടെ സാധ്യതകള്‍ പരിശോധിച്ച് സര്‍ക്കാര്‍. പ്രധാന ദ്വീപ് സമൂഹങ്ങളായ ലക്ഷദ്വീപിലെ കദ്മത്, സുഹേലി ദ്വീപുകളില്‍ പരിസ്ഥിതി ടൂറിസം പദ്ധതികള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ധനകാര്യ സമിതി ഉടന്‍ പരിഗണിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്.

നീതി ആയോഗുമായി സഹകരിച്ച് മാലിദ്വീപ് മാതൃകയില്‍ ദ്വീപ് വികസിപ്പിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാണ്. സ്വകാര്യ വ്യക്തികളുമായി സഹകരിച്ചായിരിക്കും ടൂറിസം വികസനം.

കാഡ്മത്, സുഹേലി, മിനിക്കോയ് എന്നിവിടങ്ങളിലെ വാട്ടര്‍ വില്ലകള്‍ക്കായുള്ള പ്രോജക്ടുകളും ഇതില്‍പ്പെടുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ മിനിക്കോയ് ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കദ്മത്, സുഹേലി പദ്ധതികള്‍ക്ക് യഥാക്രമം 240 കോടി രൂപ, 247 കോടി രൂപ എന്നിങ്ങനെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച്, ടൂറിസം പ്രോജക്ടുകള്‍ നടപ്പാക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരു ത്രീ സ്റ്റാര്‍ ഹോട്ടലെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം, കുറഞ്ഞത് 50 റെസിഡന്‍ഷ്യല്‍ റൂമുകള്‍ ഉണ്ടായിരിക്കണം, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ശരാശരി പ്രതിദിന റൂം നിരക്കുകള്‍ 10,000 രൂപയില്‍ കുറയരുത്. മൊത്തം ആസ്തി കുറഞ്ഞത് 60 കോടി രൂപ ആയിരിക്കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *