കോവിഡ് 19 : ബിസിനസ്സിൽ വരുന്ന മാറ്റങ്ങൾ അറിയാം

കോവിഡ് 19 : ബിസിനസ്സിൽ വരുന്ന മാറ്റങ്ങൾ അറിയാം

സംരംഭകത്വ ലോകത്ത് കോവിഡ് 19 പല തരത്തലുളള മാറ്റങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. സംരംഭകർ ശുഭാപ്തിവിശ്വാസവും, ഊർജ്ജസ്വലതയും ഉളളവരാണെങ്കിലും പകർച്ച വ്യാധിമൂലം പതിവ് ബിസിനസ്സിനോടുളള സമീപന രീതി മാറിയിട്ടുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തിൽ പ്രായമായവരെ സാരമായി ബാധിച്ചു. ആഗോള സമ്പദ് വ്യവസ്ഥയെയും ഇത് മാറ്റി മറിച്ചിരുന്നു. രണ്ടാം ഘട്ടമായപ്പോൾ അത് യുവാക്കളെയും മധ്യവയസ്‌ക്കരെയും ആണ് ബാധിച്ചിരിക്കുന്നത്. കോവിഡ് ആരംഭിക്കുന്നതിന് മുൻപ് 158 ദശലക്ഷം അമേരിക്കക്കാർ ജോലി ചെയ്തിരുന്നു. നിലവിൽ 30 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ജോലിയില്ലാതെ കഴിയുന്നു.കഴിഞ്ഞ കുറേ മാസങ്ങളായി കണ്ട മറ്റൊരു സാമ്പത്തിക പ്രശ്നം ചരക്കുകളുടെയും സേവനകേങ്ങളുടെയും വിതരണ ശൃംഖലയാണ്. പല വൻകിട മേഖലകൾക്കും വിപണി മൂല്യത്തിന്റെ വലിയൊരു ഭൂരിഭാഗം നഷ്ടപ്പെട്ടു കഴിഞ്ഞു.

കോവിഡ് കാലത്തിന് ശേഷമുളള സമ്പദ് വ്യവസ്ഥ

കോവിഡ് കാലത്തിന് ശേഷം പ്രതിസന്ധി തരണം ചെയ്യണമെങ്കിൽ ആളുകളുമായുളള ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകത നിർണ്ണായകമാണ്. മുമ്പൊരിക്കലും ഇല്ലാത്ത വിധം സംരംഭകർ അവരുടെ ജീവനക്കാരെയും സമൂഹത്തെയും സേവിക്കാൻ ഒത്തു ചേർന്നു. പകർച്ച വ്യാധി ആരംഭിച്ചതു മുതൽ സഹകരണത്തിന്റെയും സഹായത്തിന്റെയും പ്രവാഹത്തിന് കുറവുണ്ടായിരുന്നില്ല.

ഓഫീസിൽ പോയി ജോലി ചെയ്യുന്നതിൽ നിന്ന് മാറി ആളുകൾ വീടുകളിലിരുന്ന് തങ്ങളുടെ വർക്ക് ചെയ്യാൻ തുടങ്ങി. പുതിയ മാറ്റത്തോട് വേഗം ഇണങ്ങി ചേർന്ന കമ്പനികളുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മിറ്റിങ്ങുകൾ സ്‌കൈപ്പ്, സൂം പോലുളള ആശയവിനിമയത്തിന്റെ വിർച്വൽ രൂപങ്ങളിലേക്ക് മാറി.

എന്നാൽ ഇക്കാലയളവിൽ കൂടുതൽ സംരംഭകർ ഉണ്ടായതായാണ് വാർട്ടൺ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ പ്രൊഫസറും എന്റർപ്രണർഷിപ്പ് ആൻഡ് ഇന്നവേഷൻ വൈസ് ഡീനുമായ കാൾ അൾറിക് പറയുന്നത്. പ്രതിസന്ധിയിൽ സ്വന്തം ബിസിനസ്സിൽ പരാജയപ്പെടുമെന്ന് തോന്നുമ്പോൾ അതിൽ നിന്നു കൊണ്ട് തന്നെ പലരും പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നു.

ഊബർ ഈറ്റ്സ്,ഡോർ വാഷ്, ച്യുവി ഡോട്ട് കോം എന്നി കമ്പനികളുടെ വിൽപ്പന കുതിച്ചുയർന്നിട്ടുണ്ട്. ഗൂഗിൾ,ആപ്പിൾ, ആമസോൺ എന്നിവ ഓൺലൈൻ ഇന്റർഫേസുകളുടെ ഉപയോഗം ത്വരിതപ്പെടുത്തി. കൂടാതെ തൊഴിലില്ലാത്തവർക്കും ജോലി നൽകുന്നു.

അടുത്ത തലമുറ സംരംഭകർ


ക്രിയാത്മകമായ സാമൂഹിക മാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുളള അവസരങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ആളുകളാണ് സംരംഭകർ. പകർച്ച വ്യാധി പൂർണ്ണമായും പുതിയ വിഭാഗത്തിലുളള ബിസിനസ്സുകൾക്ക് സൗകര്യമൊരുക്കി. സാഹചര്യങ്ങൾക്ക് അനുസരിച്ചുളള മാറ്റങ്ങൾ കൊണ്ടുവരുന്ന സംരംഭകർ വിജയിക്കും.എന്നിരുന്നാലും സംരംഭകരുടെ സംരംഭവും അർപ്പണ ബോധവും ലോകമെമ്പാടും ശുഭാപ്തി വിശ്വാസം സൃഷ്ടിക്കുകയും അടുത്ത തലമുറ സംരംഭകർക്ക് അടിത്തറ പണിയുകയും ചെയ്യും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *