കപ്പയും,ചക്കയും, ഏത്തപ്പഴവും സംസ്‌കരിച്ചു ഡ്രൈ ഉല്പന്നങ്ങളാക്കി വിൽക്കുന്ന സംരംഭം തുടങ്ങാം: മികച്ച വരുമാനം ഉറപ്പ്

കപ്പയും,ചക്കയും, ഏത്തപ്പഴവും സംസ്‌കരിച്ചു ഡ്രൈ ഉല്പന്നങ്ങളാക്കി വിൽക്കുന്ന സംരംഭം തുടങ്ങാം: മികച്ച വരുമാനം ഉറപ്പ്

എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണങ്ങളെക്കാൾ ഡ്രൈ പ്രോസസിങ്ങിലൂടെ സംസ്‌കരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ചക്കയും കപ്പയും ഏത്തപ്പഴവുമൊക്കെ ഇത്തരത്തിൽ സംസ്‌കരിച്ച് ഡ്രൈ ഉൽപ്പന്നമാക്കി വിൽക്കാവുന്ന സംരംഭം തുടങ്ങാം.

സ്റ്റാർ ഹോട്ടലുകളിലും മാളുകളിലും വലിയ സ്വീകാര്യതയാണ് ഇത്തരം വിഭവങ്ങൾക്ക് ഉളളത്. പാവയ്ക്ക് അരിഞ്ഞ് ഡ്രൈ ചെയ്ത് എടുത്താൽ എല്ലാവരും ഇഷ്ടപ്പെടുന്ന കൊണ്ടാട്ടമായി. ശാസ്ത്രീയമായി സംസ്‌കരിക്കുന്ന ഉണക്ക മീനിനും വലിയൊരു വിപണി സാധ്യത ഉണ്ട്. വിവിധ ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്ത തരത്തിലുളള സംസ്‌കരണ രീതിയാണ് അവലംബിക്കേണ്ടത്.

സെൻട്രൽ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈസൂർ, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം തിരുവനന്തപുരം, ബനാന റിസർച്ച സ്റ്റേഷൻ തിരുച്ചിറപ്പിളളി എന്നിവിടങ്ങളിൽ വിവിധ സംസ്‌കരണ രീതികളുടെ സാങ്കേതിക വിദ്യകൾ ലഭ്യമാണ്. ഗുണമേന്മ നിലനിർത്തി ശാസ്ത്രീയമായി തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി സ്വീകാര്യതയുണ്ട്. ആദ്യഘട്ടത്തിൽ സംരംഭകൻ നേരിട്ട് വിപണിയിലെത്തിക്കുന്നത് നല്ലതായിരിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *