ഒരു ജില്ല, ഒരു ഉല്പന്നം: 10 ലക്ഷം സബ്‌സിഡി ലഭിക്കുന്ന പദ്ധതിയെ കുറിച്ച് അറിയാം

ഒരു ജില്ല, ഒരു ഉല്പന്നം: 10 ലക്ഷം സബ്‌സിഡി ലഭിക്കുന്ന പദ്ധതിയെ കുറിച്ച് അറിയാം

പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കീം ഫോർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ്ങ് എന്റർപ്രൈസ് പദ്ധതി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപ്പാക്കി വരുന്ന സംയുക്ത പദ്ധതിയാണ്. ഈ പദ്ധതി വളരെയധികം ആകർഷകമാണ്. ഒരു ജില്ല, ഒരു ഉൽപ്പന്നം എന്ന കണക്കിന് സംരംഭങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയാണിത്. കാർഷിക മേഖലയുടെ പുരോഗതി, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഈ രംഗത്ത് സാങ്കേതിക ക്ഷമത ഉയർത്തൽ എന്നിവ ലക്ഷ്യം വച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

അഞ്ചു വർഷത്തേക്കാണ് പദ്ധതി. 2020- 2021 മുതൽ 2024 -2025 വരെ 10,000 കോടി രൂപയാണ് ഇതിനായി കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 6: 4 എന്ന ആനുപാതത്തിൽ ആണ് പദ്ധതി നടപ്പാക്കുക.

കേരളത്തിലേക്ക് വരുമ്പോൾ ഓരോ ജില്ലകളിലെയും മുഖ്യവിളകളെ മൂല്യവർധന വരുത്തി അതിനെ വളർത്തികൊണ്ടുവരിക എന്നതായിരിക്കും ഒരു ജില്ല, ഒരു ഉൽപ്പന്നം എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെ 10 ഓളം കാർഷിക വിളകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരം-മരച്ചീനി, കൊല്ലം- മരിച്ചീനിയും മറ്റ് കിഴങ്ങുവിളകളും, പത്തനംത്തിട്ട -ചക്ക, ആലപ്പുഴ നെല്ല് , തൃശ്ശൂർ -നെല്ല്, എറണാകുളം -കൈതച്ചക്ക, ഇടുക്കി,കോട്ടയം-കൈതച്ചക്ക, സുഗന്ധവ്യജ്ഞനങ്ങൾ,പാലക്കാട് -ഏത്തക്കായ, മലപ്പുറം- നാളികേരം, വയനാട്- പാൽ, കണ്ണൂർ- വെളിച്ചെണ്ണ, കാസർകോട്- ചിപ്പിയും അനുബന്ധ ഇനങ്ങളു വരും.

വ്യക്തിഗത സംരംഭങ്ങൾക്ക് അവരുടെ പദ്ധതി ചെലവിന്റെ 35 ശതമാനം പരമാവധി 10 ലക്ഷം രൂപ വരെ സബ്‌സിഡി നൽകാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുതു സംരംഭങ്ങൾക്കുളള സബ്‌സിഡി ഒരു ജില്ല ഒരു ഉല്പനംന എന്ന ഗണത്തിൽ വരുന്ന സംരംഭങ്ങൾക്ക് മാത്രമാണ് ലഭിക്കുക. നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംരംഭങ്ങൾ ഏതു തന്നെ ആയിരുന്നാലും ആനുകൂല്യം ലഭിക്കും. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ mofpi.nic.in/pmfme വഴി അപേക്ഷ സമർപ്പിക്കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *