വനിതകൾക്ക് സംരംഭം തുടങ്ങാൻ മഹിള ഉദയം നിധി വായ്പ

വനിതകൾക്ക് സംരംഭം തുടങ്ങാൻ മഹിള ഉദയം നിധി വായ്പ

വനിത സംരംഭകരെ സഹായിക്കുന്നതിനുളള പദ്ധതിയാണ് മഹിള ഉദയം നിധി. കുറഞ്ഞ പലിശ നിരക്കിലാണ് ചെറുകിട വ്യവസായ വികസന ബാങ്ക് ഈ പദ്ധതി നടപ്പാക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വായ്പ എടുക്കാൻ ഈ സംരംഭം സഹായകമാകും.

ബ്യൂട്ടി പാർലർ, കേബിൾ ടിവി നെറ്റ് വർക്ക്, കാന്റീൻ, റസ്റ്റോറന്റുകൾ, കംമ്പ്യൂട്ടറൈസ്ഡ് ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്ങ്, സൈബർ കഫേ, ഡേ കെയർ സെന്റർ, അലക്കു, ഡ്രൈ ക്ലീനിങ്ങ്, മൊബൈൽ നന്നാക്കൽ. ഫോട്ടോസ്റ്റാറ്റ് കട, ടിവി നന്നാക്കൽ,സലൂണുകൾ, തയ്യൽ കടകൾ, പരിശീലന സ്ഥാപനം, ടൈപ്പിങ്ങ് സെന്റർ എന്നിവയ്ക്കാണ് സഹായം ലഭിക്കുക.

ഒരു ലക്ഷം രൂപ വരെ പദ്ധതിയിലൂടെ ലഭ്യമാകും. ചെറുകിട സ്റ്റാർട്ടപ്പിനായി ഈ സ്‌കീമിന് കീഴിൽ 10 ലക്ഷത്തോളം രൂപ വായപ ലഭിക്കും. നിലവിലുളള പദ്ധതികളുടെ നവീകരണത്തിനും പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും. വായ്പ തിരിച്ചടയ്ക്കുന്നതിനുളള സമയപരിധി 10 വർഷമാണ്. ഇതിൽ അഞ്ച് വർഷത്തെ മൊറട്ടോറിയം കാലയളവും ഉണ്ട്. പലിശ നിരക്ക് മാർക്കറ്റ് നിരക്കിന് വിധേയമായിരിക്കും. ഓരോ ബാങ്കുകളിലും ഇത് വ്യത്യസ്തമായിരിക്കും.

51 ശതമാനത്തിൽ കുറയാത്ത ഉടമസ്ഥാവകാശം വേണം. നിലവിലുളളതും, പുതിയതുമായ എംഎസ്എംഇ,ചെറുകിട സംരംഭങ്ങൾ ആരംഭിച്ച വനിത സംരംഭകർക്കാണ് വായ്പ യോഗ്യത. കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും നിക്ഷേപമുളള സംരംഭത്തിനാണ് വായ്പ ലഭിക്കുക

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *