ഉത്പാദനം കുറഞ്ഞിട്ടും വില കൂടാതെ കുരുമുളക്

ഉത്പാദനം കുറഞ്ഞിട്ടും വില കൂടാതെ കുരുമുളക്

കുരുമുളകു ക്ഷാമത്തിനിടയില്‍ നിരക്ക് ഇടിഞ്ഞതു കാര്‍ഷിക മേഖലയെ ചരക്കില്‍ പിടിമുറുക്കാന്‍ പ്രേരിപ്പിക്കുന്നു. മ്യാന്‍മറില്‍നിന്നുള്ള ചുക്കിനൊപ്പം മഹാരാഷ്ട്ര ചരക്കും കേരളത്തിലെ ഉത്പാദകര്‍ക്കു ഭീഷണിയായി.

ഇക്കുറി കുരുമുളക് ഉത്പാദനം കുറയുമെന്ന കാര്യം വ്യക്തമായിട്ടും ഉത്പന്ന വില ഇടിഞ്ഞതു കാര്‍ഷിക മേഖലയെ ചരക്കില്‍ പിടിമുറുക്കാന്‍ പ്രേരിപ്പിച്ചു. ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിലെ ഉത്പാദകരില്‍ വലിയൊരു പങ്ക് ജൂലൈ-ഓഗസ്റ്റ് കാലയളവിലെ ഉത്സവ ഡിമാന്‍ഡിനെ ഉറ്റുനോക്കുകയാണ്. വന്‍ ഓര്‍ഡറുകള്‍ ഉത്തരേന്ത്യയില്‍നിന്നു മുളകിന് എത്തുമെന്ന പ്രതീക്ഷ വ്യാപാര കേന്ദ്രങ്ങളും നിലനിര്‍ത്തുന്നു. ഡല്‍ഹി, കാണ്‍പുര്‍ വിപണികളില്‍നിന്നു കുരുമുളകിന് അന്വേഷണങ്ങളുണ്ട്. കാര്‍ഷികമേഖല കേന്ദ്രീകരിച്ച് ചരക്കു സംഭരിക്കുന്നവരും രംഗത്തുണ്ട്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റലിന് 600 രൂപ ഇടിഞ്ഞ് 41,800 രൂപയായി.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 6000 ഡോളറില്‍നിന്ന് 5650 ഡോളറായി. വിയറ്റ്‌നാം മുളകുവില 4135 ഡോളറായി ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച് ബ്രസീല്‍ വില ടണ്ണിന് 3800 ഡോളറില്‍നിന്നു 4000 ഡോളറാക്കി. ഇന്തോനേഷ്യ 3840 ഡോളറിനും ശ്രീലങ്ക 3800 ഡോളറിനും ക്വട്ടേഷന്‍ ഇറക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *