മിഥുന ഏറ്റവും മികച്ച ഇന്ത്യന്‍ വിസ്‌കി; അറിയാം പോള്‍ ജോണിന്റെ ഈ മദ്യരാജാവിനെക്കുറിച്ച്

മിഥുന ഏറ്റവും മികച്ച ഇന്ത്യന്‍ വിസ്‌കി; അറിയാം പോള്‍ ജോണിന്റെ ഈ മദ്യരാജാവിനെക്കുറിച്ച്

അന്താരാഷ്ട്ര വിസ്‌കി മത്സരത്തില്‍ മികച്ച ഇന്ത്യന്‍ വിസ്‌കിയായി പോള്‍ ജോണിന്റെ മിഥുനയെ തിരഞ്ഞെടുത്തു. പ്രശസ്ത മദ്യ ബ്രാന്‍ഡായ പോള്‍ ജോണിന്റെ സോഡിയാക് സീരീസിലുള്ള വിസ്‌കിയാണ് മിഥുന. രാശിചിഹ്നമായ ജെമിനിയുടെ ഇന്ത്യന്‍ പ്രതിരൂപമാണ് മിഥുന അഥവാ മിഥുനം. ഇന്ത്യയില്‍ 750 മില്ലി മിഥുന വിസ്‌കിക്ക് ഏകദേശം 20,000 രൂപയാണ് വില.

ജോണ്‍ ഡിസ്റ്റിലറീസിന്റെ പ്രശസ്ത ബ്രാന്‍ഡാണ് പോള്‍ ജോണ്‍ സിംഗിള്‍ മാള്‍ട്ട്‌സ്. ജോണ്‍ ഡിസ്റ്റിലറീസ് സ്ഥാപകനും എംഡിയുമായ പോള്‍ പി ജോണിന്റെ പേരില്‍ തന്നെയാണ് ബ്രാന്‍ഡ് അറിയപ്പെടുന്നത്. മത്സരത്തില്‍ പോള്‍ ജോണിന്റെ തന്നെ നിര്‍വാണ രണ്ടാമത്തെ മികച്ച ഇന്ത്യന്‍ വിസ്‌കിയായും പിഎക്‌സ് സെലക്ട് കാസ്‌ക് മൂന്നാമത്തെ മികച്ച ഇന്ത്യന്‍ വിസ്‌കിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2012 ല്‍ യുകെയിലാണ് പോള്‍ ജോണ്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി പുറത്തിറക്കിയത്. പിന്നീട് 2013 ല്‍ ഗോവയിലും 2015ല്‍ ബാംഗ്ലൂരിലും അദ്ദേഹം ബ്രാന്‍ഡ് സ്ഥാപിച്ചു.

സ്‌കോട്ട്‌ലന്‍ഡ് ആസ്ഥാനമായുള്ള ആര്‍ഡ്‌ബെഗ് ഡിസ്റ്റിലറിയുടെ യുഗെഡെയില്‍ ആണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിസ്‌കിയെന്ന കിരീടത്തിന് അര്‍ഹമായത്. ഗ്ലെന്‍മോറാങ്കി വിന്റേജ് 1997, ദേവാര്‍സ് ഡബിള്‍ ഡബിള്‍ 32 ഇയേഴ്‌സ് ഓള്‍ഡ്, കവാലന്‍ ആര്‍ട്ടിസ്റ്റ് സീരീസ്: പോള്‍ ചിയാങ് പീറ്റഡ് മാള്‍ട്ട് സിംഗിള്‍ കാസ്‌ക് സ്ട്രെങ്‌സ് സിംഗിള്‍ മാള്‍ട്ട് വിസ്‌കി എന്നിവ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. യുഎസിലെ കൊളറാഡോയില്‍ മെയ് 12 മുതല്‍ 16 വരെയായിരുന്നു അന്താരാഷ്ട്ര വിസ്‌കി മത്സരം സംഘടിപ്പിച്ചത്.

വിസ്‌കി, സ്പിരിറ്റ്, ബിയര്‍, വൈന്‍ വിദഗ്ധര്‍ അടങ്ങിയ പ്രൊഫഷണല്‍ ടേസ്റ്റിങ് പാനല്‍ ആണ് ഓരോ വിസ്‌കിയും വ്യക്തിഗതമായി രുചിച്ച് ഫലം പ്രഖ്യാപിച്ചത്. നിറം, കാഴ്ചയിലെ വ്യത്യസ്തത, സുഗന്ധം, ഫിനിഷിങ്, ഗുണനിലവാരം എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് മത്സരത്തിനെത്തിയ ലോകമെമ്പാടുമുള്ള വിസ്‌കികള്‍ക്ക് വിധികര്‍ത്താക്കള്‍ സ്‌കോറുകള്‍ നല്‍കിയത്. ഓരോ വിഭാഗത്തിലും മൂന്ന് മെഡലുകള്‍ വീതമാണ് നല്‍കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *