വാതിൽപ്പടി ബാങ്കിംഗ് സേവനം അറിയേണ്ടതെല്ലാം

വാതിൽപ്പടി ബാങ്കിംഗ് സേവനം അറിയേണ്ടതെല്ലാം

കോവിഡ്-19 നെ തുടർന്നുളള മഹാമാരിക്കാലത്ത് വണ്ടി പിടിച്ച് ബാങ്കിൽ പോകുക എന്നത് ഏറെ ബുദ്ധിമുട്ടുളള കാര്യമാണ്. ഇതു മാത്രമല്ല ബാങ്കിൽ പോയി ക്യൂ നിൽക്കുക എന്നത് ഏറെ പ്രയാസകരവുമാണ്. നിങ്ങളുടെ വീട്ടുപടിക്കൽ ബാങ്ക് എത്തും. ചെറിയൊരു സർവ്വീസ് ചാർജ് നൽകാൻ തയ്യാറാണെങ്കിൽ ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിക്കൽ എത്തും.

70 വയസിന് മുകളിലുളള മുതിർന്ന പൗരന്മാർ, അന്ധതയുൾപ്പടെയുളള ശാരീരിക അവശതകൾ അനുഭവിക്കുന്നവർ എന്നിവർക്കാണ് വാതിൽപ്പടി ബാങ്കിംഗ് സേവനം ആദ്യം ലഭ്യമാകുക. പണം നിക്ഷേപിക്കാനും, പിൻവലിക്കാനും സാധിക്കും. ഇതു കൂടാതെ ചെക്ക് ബുക്ക് അഭ്യർത്ഥന, 15ജി, 15 എച്ച് ഫോമുകൾ, ഐടി, ജിഎസ്ടി ചലാൻ, സ്ഥിരനികഷേപ അക്കൗണ്ട് തുറക്കാനുളള ഫോം ,ടിഡിഎസ് സർട്ടിഫിക്കറ്റ്, ഫോം 60 ,തിരിച്ചറിയൽ രേഖകൾ, അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി ചെക്ക്, ഡിമാന്റ്, ഡ്രാഫ്റ്റ്, പേ ഓർഡർ തുടങ്ങിയവ കൈപ്പറ്റുന്നതിനും ഈ സേവനം ഉപയോഗപ്പെടുത്താം.

സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് , അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവ ഏൽപ്പിക്കാനും ഇതിലൂടെ സാധിക്കും. പല ബാങ്കുകളും പല ചാർജുകളാണ് എടുക്കുന്നത്. ഓരോ സന്ദർശനത്തിനും 50 മുതൽ 250 രൂപ വരെയാണ് ഈടാക്കുന്നത്.

1000 മുതൽ 10,000 രൂപവരെയുളള ഇടപാടുകൾ ഈ സൗകര്യത്തിൽ നടത്താനാകും. പ്രവാസികൾക്കും ജോയിന്റ് അക്കൗണ്ട് ഉടമകൾക്കും നിലവിൽ ഈ സൗകര്യം ലഭ്യമല്ല. ബാങ്ക് പ്രവൃത്തി ദിവസങ്ങളിൽ മാത്രമായിരിക്കും സേവനം ലഭ്യമാവുക. പ്രതിമാസം പരമാവധി മൂന്ന് മുതൽ അഞ്ച് തവണ മാത്രമേ ഒരാൾക്ക് വാതിൽപ്പടി ബാങ്കിംഗ് സേവനം ലഭ്യമാകുക. ഇതിന് രജിസ്റ്റർ ചെയ്യുന്നതിന് ശാഖയായോ, കസ്റ്റമർ കെയറുമായോ ബന്ധപ്പെടുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *